ബിജെപി ദേശീയ നിർവാഹകസമിതി അംഗവും കോൺഗ്രസിന്റെ മുൻ കേന്ദ്രമന്ത്രിയും ചേർന്ന് ഇടതു സർക്കാരിന്റെ ഏറ്റവും ബൃഹത്തായ വികസനപദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതുകണ്ട് തരിച്ചിരിക്കുകയാണ് സിപിഎമ്മുകാർ. വികസനത്തിൽ രാഷ്ട്രീയം കലർത്തേണ്ടെന്നു പലരും ഉദ്ബോധിപ്പിക്കാറുണ്ടെങ്കിലും ഇങ്ങനെ നടപ്പാക്കാൻ നോക്കുന്നത് ആദ്യമായിട്ടാകും!
HIGHLIGHTS
- ഇ.ശ്രീധരൻ മുന്നോട്ടുവച്ച അർധ അതിവേഗ പാതയിൽ തീരുമാനമെടുക്കാതെ പാർട്ടികൾ. സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്രത്തെ അറിയിക്കേണ്ടിവരും എന്നതാണ് സിപിഎമ്മിന്റെ വിഷമം. ശ്രീധരന്റെ നിർദേശം തള്ളാനും കൊള്ളാനും കഴിയാതെ ബിജെപി. തോമസ്– ശ്രീധരൻ– സിപിഎം ബന്ധത്തിൽ സംശയിച്ച് കോൺഗ്രസും.