109 വർഷം മുൻപ് ജൂലൈ 28ന് ആണ് സെർബിയയ്ക്കെതിരെ ഓസ്ട്രിയ- ഹംഗറി യുദ്ധം പ്രഖ്യാപിച്ചത്. ലോകചരിത്രം അതുവരെ കണ്ട ഏറ്റവും വലിയ യുദ്ധമായി അതു മാറി. നാലു വർഷത്തിലേറെ നീണ്ട ആ യുദ്ധം പാടേ മാറ്റിമറിച്ചത്, യൂറോപ്പിലെ മനുഷ്യജീവിതങ്ങളെയും രാഷ്ട്രഭൂപടങ്ങളെയും അതിർത്തികളെയും മാത്രമായിരുന്നില്ല. വൻശക്തികളുടെ അധികാരകിടമത്സരത്തിലേക്കു കോളനികളും വലിച്ചിഴയ്ക്കപ്പെട്ടപ്പോൾ ഇന്ത്യയെപ്പോലുള്ള വിദൂരരാജ്യങ്ങളിലും അതിന്റെ ചലനങ്ങളുണ്ടായി.
HIGHLIGHTS
- ഒന്നാം ലോക യുദ്ധത്തിന്റെ തുടക്കം 109 വർഷം മുൻപ് ഈ ദിനത്തിൽ