വിപണന സാധ്യതകൾ പരമാവധി ഉയർത്തിക്കൊണ്ടുള്ള പുതിയ മദ്യനയം ഫലത്തിൽ വരുന്നതോടെ കേരളത്തിലെ ‘മദ്യക്കൊള്ളയ്ക്ക്’ പരിഹാരമാകുമോ? ബവ്റിജസ് കോർപറേഷൻ കൂടുതൽ വിൽപന ശാലകൾ തുറക്കുന്നതിനൊപ്പം വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വ്യവസായ പാർക്കുകളിലും മറ്റും മദ്യവിൽപനയ്ക്കുള്ള കൂടുതൽ സാധ്യതകൾക്കൂടി വഴിയൊരുങ്ങുന്നതോടെ മദ്യമോഷണം എന്ന ദുരവസ്ഥയിൽ നിന്ന് കേരളത്തിന് കരകയറാനാകുമോ എന്ന് കണ്ടറിയണം. വിൽപന ശാലകളുടെ എണ്ണം വർധിപ്പിക്കുന്നതിനൊപ്പം ജീവനക്കാരുടെ എണ്ണത്തിലും വർധന ഉണ്ടായാൽ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയൂ
HIGHLIGHTS
- ബവ്റിജസ് കോർപറേഷന്റെ വിൽപന ശാലകളില്‍ സെൽഫ് സർവീസിങ് സംവിധാനം വന്നതോടെ അങ്കലാപ്പിലായിരിക്കുന്നത് പാവം ജീവനക്കാരാണ്. ‘മദ്യക്കള്ളന്മാർ’ വിൽപന ശാലയിലെത്തി കടത്തുന്ന കുപ്പികളുടെ പൂർണ ഉത്തരവാദിത്തം ജീവനക്കാർക്കുമാത്രം. പുതിയ മദ്യനയത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ വിൽപനശാലകൾകൂടി തുറക്കുന്നതോടെ ജീവനക്കാരുടെ ‘ബോധം പോകുമോ’?