‘‘എനിക്കു നൂറുകൂട്ടം കാര്യങ്ങൾ ചെയ്യാനുണ്ട്, ഒന്നിനും നേരമില്ല’’ എന്നു പരാതിപ്പെടുന്നവരേറെ. അത്രയൊന്നുമില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അവരുടെ മേൽ കുതിരകയറിയെന്നുമിരിക്കും. മിക്കപ്പോഴും പരാതിയിൽ കാര്യമില്ലെന്നതാണു വാസ്തവം. അവർക്കു നടത്താവുന്ന ഒരു ചെറുപരീക്ഷണമുണ്ട്. ചെയ്തുതീർക്കാനുള്ള പത്ത് കാര്യങ്ങൾ എഴുതുക. പ്രയാസത്തിന്റെ ക്രമത്തിൽ അവയെ അടുക്കുക. ഏറ്റവും പ്രയാസമുള്ളത് ആദ്യം വരണം. കൂടുതൽ പ്രയാസമുള്ളവ ആദ്യമാദ്യമാകട്ടെ.
HIGHLIGHTS
- ബാഹ്യപ്രേരണ കൂടാതെ സ്വയം പാലിക്കുന്ന അച്ചടക്കം ഉയർച്ചയ്ക്കും വിജയത്തിനും വഴിവെക്കും. മടിയും അമിതവികാരവും തനിയെ നിയന്ത്രിക്കുന്നതിനുള്ള കഴിവാണ് അച്ചടക്കം. മാറ്റിവയ്ക്കുന്ന പ്രവണത ഉപേക്ഷിച്ച് കൃത്യസമയത്ത് കാര്യങ്ങൾ ചെയ്തുതീർക്കുന്നത് അന്യർ ആദരിക്കും.