ഭക്ഷ്യവസ്തുക്കളെ താപപ്രക്രിയയ്ക്കു വിധേയമാക്കി ആഹാരം പാകം ചെയ്യുന്ന രാസശാലയാണു സാക്ഷാൽ അടുക്കള. സ്റ്റൗ കൊളുത്തി പാചകവാതകം കത്തിക്കുന്നതോടെ അതു പ്രവർത്തനം തുടങ്ങും. പ്രൊപ്പേൻ, ബ്യൂട്ടേൻ എന്ന രണ്ടു മുഖ്യവാതകങ്ങളും മേമ്പൊടിയായി ചില്ലറ രാസവസ്തുക്കളും ചേർന്ന മിശ്രിതമാണു പാചകവാതകം. പാഠപുസ്തകത്തിൽ എഴുതി വച്ചതു പോലെ, വാതകം പരിപൂർണമായ ജ്വലനത്തിനു വിധേയമായാൽ അന്തിമ ഉൽപന്നങ്ങൾ കാർബൺഡയോക്സൈഡും നീരാവിയും മാത്രമാണ്. നിരുപദ്രവകാരികളായി കരുതാവുന്നവയാണ് ഇവ രണ്ടും.
HIGHLIGHTS
- ഒരു കെമിക്കൽ ഫാക്ടറിയിലെ തൊഴിലാളിക്ക് 8 മണിക്കൂർ ജോലിക്കിടെ ശ്വസിക്കാൻ അനുവദിച്ചിട്ടുള്ള അളവിലും കൂടുതലാണ് അടുക്കളകളിൽ ഇന്ന് സാധാരണ ഉടലെടുക്കുന്ന, അപകടകാരി രാസവസ്തുവായ ബെൻസീന്റെ അളവ്. അടുക്കളകളിൽ വായുനിർമാർജനത്തിനു ചിമ്മിനി വേണം, വാതിലും ജനലും തുറന്നിടുന്നതും പ്രധാനം