Premium

ലോൺ ആപ് ചതിയിൽ കാമുകിക്കൊപ്പം യുവാവിന്റെ സ്വകാര്യ ചിത്രങ്ങളും; ‘വില പറയുന്നത് അന്തസ്സിന്’

HIGHLIGHTS
  • ഇന്ത്യയിൽ ആദ്യമായി എഐ തട്ടിപ്പ് നടന്നപ്പോൾ അതിനിരയായത് ഒരു മലയാളിയാണ്. എന്തുകൊണ്ടാണ് ഇത്തരം സൈബർ തട്ടിപ്പുകളിൽ മലയാളി പെട്ടെന്നു കുടുങ്ങുന്നത്? മലയാളികളെ കേന്ദ്രീകരിച്ചുതന്നെ ഇത്തരം തട്ടിപ്പ് ശൃംഖലകളുണ്ടോ? അതോ ഈ തട്ടിപ്പുകൾക്കു പിന്നിൽ മലയാളികൾ തന്നെയാണോ? ഒട്ടും സുരക്ഷിതമല്ലാതായി മാറുന്ന നമ്മുടെ സൈബറിടങ്ങളിൽ എങ്ങനെ ജാഗ്രതയോടെ നീങ്ങണം? കേരളത്തിലെ സൈബർ കേസുകൾക്ക് സാങ്കേതിക സഹായം നൽകുന്ന പൊലീസ് വിഭാഗമായ സൈബർ ഓപറേഷൻസിലെ എസ്‌പി ഹരിശങ്കർ ഐപിഎസ് സംസാരിക്കുന്നു...
cyber-crime
Representative image by Tero Vesalainen /shutterstock
SHARE

‘‘യുഎസിൽ ജോലി ചെയ്യുന്ന മലയാളി ഡോക്ടറുടെ ഭാര്യ. ഡോക്ടർക്ക് കുറഞ്ഞത് 20 ലക്ഷം രൂപയെങ്കിലും പ്രതിമാസ വരുമാനം ഉണ്ട്. എങ്കിലും കൂടുതൽ പണം സമ്പാദിക്കുന്നതിനായി ഭാര്യ വീട്ടിലിരുന്ന് ജോലി ചെയ്യാൻ തീരുമാനിച്ചു. യുട്യൂബ് സബ്സ്ക്രിപ്ഷൻ വഴി വരുമാനം നേടാം എന്ന പരസ്യത്തിലാണു ആവർ ആകര്‍ഷിതയായത്. ടെലിഗ്രാം ഗ്രൂപ്പിലൂടെ അയച്ചുകിട്ടിയ ലിങ്കുകൾ വഴി യുട്യൂബ് സൈറ്റുകൾ സബ്സ്ക്രൈബ് ചെയ്തതോടെ യുവതിയുടെ അക്കൗണ്ടിൽ പണം വന്നു തുടങ്ങി. കൂടുതൽ പ്രതിഫലം കിട്ടണമെങ്കിൽ ക്രിപ്റ്റോ ട്രേഡിങ്ങിൽ പണം നിക്ഷേപിക്കാൻ ടെലിഗ്രാം ഗ്രൂപ്പിലെ അംഗങ്ങൾ പ്രേരിപ്പിച്ചു. അവർക്ക് നാലിരട്ടി പണം അക്കൗണ്ടിൽ വന്നതായി വ്യാജ സന്ദേശങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതു വിശ്വസിച്ച യുവതി ലക്ഷങ്ങൾ അയച്ചുകൊടുത്തു. ഒടുവിൽ 35 ലക്ഷം നഷ്ടമായപ്പോഴാണ് തട്ടിപ്പാണെന്നു മനസ്സിലായത്.’’ കേരളത്തിൽ ദിനംപ്രതി നടക്കുന്ന നൂറുകണക്കിനു സൈബർ തട്ടിപ്പുകളിലെ ഒരു സംഭവം മാത്രമാണ് ഇത്. ലോകത്തെവിടെയും മലയാളികൾ ഉണ്ടെന്ന് പലപ്പോഴും അഭിമാനത്തോടെ പറയുന്നവരാണ് നമ്മൾ. എന്നാൽ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS