ദേശീയ പ്രതിപക്ഷ മുന്നണി ‘ഇന്ത്യൻ നാഷനൽ ഡവലപ്മെന്റൽ ഇൻക്ലൂസിവ് അലയൻസ്’ എന്നു സ്വയം പേരുവിളിച്ച്, ആ േപരിനെ ‘ഇന്ത്യ’ എന്നു ചുരുക്കിപ്പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ചെറുതല്ലാത്ത അസ്വസ്ഥതയുണ്ടാക്കി. അത് അദ്ദേഹത്തെ ‘ഇന്ത്യയെ കണ്ടെത്തലിനു’ പ്രേരിപ്പിച്ചു. ഏത് ഇന്ത്യയാണ് പ്രതിപക്ഷത്തിന്റേത് എന്നതായിരുന്നു അന്വേഷണം. അതിന്റെ ഫലം അദ്ദേഹം ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ പറഞ്ഞു: ‘ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ഇന്ത്യ, ഇന്ത്യൻ മുജാഹിദിനിലെ ഇന്ത്യ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ ഇന്ത്യ.’
HIGHLIGHTS
- പ്രതിപക്ഷ മുന്നണിയുടെ ‘ഇന്ത്യ’യെ ബിജെപി ഭയക്കുന്നുവോ? ഇന്ത്യ എന്ന പേരിൽ പിടിച്ചുള്ള പോരും 38 പാർട്ടികളെ കൂട്ടിയോജിപ്പിച്ചുള്ള ശക്തിപ്രകടനവും നൽകുന്ന സൂചന അതാണ്.