Premium

അവസാനിക്കുന്നില്ല ആരവം; ആഷസ് പഠിപ്പിച്ച പാഠങ്ങൾ - പോഡ്‌കാസ്റ്റ്

Ashes Podcast
ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സും ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും (Photo by Adrian DENNIS / AFP)
SHARE

ഇംഗ്ലണ്ടിന്റെ ബാസ്ബോളും ഓസ്ട്രേലിയയുടെ ക്ലാസിക് ക്രിക്കറ്റും തമ്മിലുള്ള ഏറ്റുമുട്ടൽ മാത്രമായിരുന്നില്ല ഇക്കഴിഞ്ഞ ആഷസ് പരമ്പര. ഒരുപക്ഷേ, ലോക ക്രിക്കറ്റിന്റെ ചരിത്രംതന്നെ ഈ ആഷസ് പരമ്പരയ്ക്കു മുൻപും ശേഷവും എന്ന രീതിയിൽ ഭാവിയിൽ നിർണയിക്കപ്പെട്ടേക്കാം. നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ ആഷസ് കിരീടം സ്വന്തമാക്കിയെങ്കിലും ഇംഗ്ലണ്ട് മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര വിജയം എന്ന, രണ്ടു പതിറ്റാണ്ടിൽ ഏറെക്കാലമായി തുടരുന്ന സ്വപ്നം യാഥാർഥ്യമാക്കാൻ അവർക്കു സാധിച്ചില്ല. മഴ മൂലം തടസ്സപ്പെട്ട ഒരു ടെസ്റ്റ് ഒഴികെ മറ്റു നാലു മത്സരങ്ങളിലും റിസൽട്ട് ഉണ്ടാക്കാനായി എന്നതാണ് ഈ പരമ്പരയുടെ സവിശേഷത. ബാസ് ബോളിന്റെ മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിന്റെ മൊത്തം ഭാവി എന്തായിരിക്കും എന്നതിന്റെ സൂചനകൾ ഈ പരമ്പര ക്രിക്കറ്റ് ലോകത്തിനു നൽകിക്കഴിഞ്ഞു. എന്താണ് ഇത്തവണത്തെ ആഷസ് പഠിപ്പിച്ച പാഠങ്ങൾ? വിലയിരുത്തുകയാണ് മലയാള മനോരമ സ്‌പോർട്‌സ് എഡിറ്റർ സുനിഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും പോഡ്കാസ്റ്റിലൂടെ. ക്ലിക്ക് ചെയ്തു കേൾക്കാം...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OPINION AND ANALYSIS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS