Premium

'ഒന്നുകിൽ കുട്ടി മരിക്കും, അല്ലെങ്കിൽ അമ്മ; കാൻസറെന്നു വരെ കരുതി, മരണം മുന്നിൽ കണ്ടു’

HIGHLIGHTS
  • കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിന അഞ്ചു വർഷം അക്ഷരാർഥത്തിൽ വേദന തിന്ന് ജീവിക്കുകയായിരുന്നു. രോഗകാരണമറിയാതെ ചികിത്സകൾ ചെയ്ത് ആശുപത്രികൾ പലതും കയറിയിറങ്ങി. ഒടുവിൽ കത്രികയാണ് വില്ലനെന്ന് തിരിച്ചറിഞ്ഞപ്പോഴും നേരിടേണ്ടി വന്നത് കനത്ത അവഗണന. പക്ഷേ പോരാട്ടത്തിനൊടുവിൽ നീതി ഹർഷിനയ്ക്കൊപ്പം നിന്നു. എന്നിട്ടും ആ സമരം അവസാനിപ്പിച്ചിട്ടില്ല. എന്താണു കാരണം? കടന്നുപോയ ദുരിത കാലത്തെപ്പറ്റിയും നീതി തേടിയുള്ള പോരാട്ടത്തെപ്പറ്റിയും ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ മനസ്സു തുറക്കുകയാണ് ഹർഷിന...
harsheena-strike-1
കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിലെ സത്യഗ്രഹപ്പന്തലിൽ കെ.കെ.ഹർഷിന (ഫയൽ ചിത്രം∙മനോരമ)
SHARE

കാരണമറിയാത്ത വേദന... മക്കളെ പോലും നോക്കാനാവാതെ കിടക്കയിലായ നാളുകൾ... കടന്നു പോയ വഴികളെക്കുറിച്ച് ആലോചിക്കുമ്പോൾ ഇപ്പോഴും ഹർഷിനയുടെ കണ്ണ് നിറയും. കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന അനുഭവിച്ചത് സമാനതകളില്ലാത്ത ദുരിതപർവമാണ്. വേദനയുടെ കാരണമറിയാതെ, രോഗം മാറാതെ ആശുപത്രികൾ കയറിയിറങ്ങിയത് അഞ്ച് വർഷം. ഒടുവിൽ വയറ്റിൽ കുടുങ്ങിയ കത്രികയാണ് വേദനയ്ക്ക് കാരണമെന്ന് കണ്ടെത്തിയപ്പോഴാവട്ടെ, അത് കോഴിക്കോട് മെഡിക്കൽ കോളജിലെ കത്രികയല്ലെന്നായിരുന്നു ആശുപത്രിയുടെ പ്രതികരണം. ആശുപത്രിയിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ എണ്ണം സംബന്ധിച്ച കണക്ക് മാത്രമായിരുന്നു ആ വാദത്തിന്റെ പിൻബലം!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN OPINION AND ANALYSIS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS