ജനാധിപത്യത്തിന്റെ നെടുംതൂണുകളിലൊന്നായി പ്രതിപക്ഷത്തെ ആരും എണ്ണുന്നില്ല എന്നത് അദ്ഭുതകരമാണ്. പ്രതിപക്ഷമില്ലാത്ത ജനാധിപത്യം പണിതീരാത്ത വീടാണ്. നിയമനിർമാണസഭയിൽ ഭരണകൂടത്തിന്റെ അനീതികളെ ചോദ്യം ചെയ്യാനും ജനത്തിനുവേണ്ടി വാദിക്കാനുമുള്ള പൂർണ ഉത്തരവാദിത്തം പ്രതിപക്ഷത്തിനാണ്. പക്ഷേ, പ്രതിപക്ഷമായിരിക്കുക എന്ന അതിപ്രധാന ഉത്തരവാദിത്തം പാർട്ടികളിൽ വന്നുചേരുന്നത് ഒരുവിധത്തിൽ പറഞ്ഞാൽ വിധിവൈപരീത്യത്താലാണ്; ഭരണപക്ഷമാകാനുള്ള അവരുടെ ശ്രമം പരാജയപ്പെടുമ്പോൾ.
HIGHLIGHTS
- രാജ്യത്ത് ഇന്നും ഭൂരിപക്ഷമുള്ള ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷയാണ് ‘ഇന്ത്യ’ സഖ്യം. അധികാരത്തിനപ്പുറം, ഇന്ത്യയെന്ന ആശയത്തിനു വില നൽകാനായാൽ ആ പ്രതീക്ഷ ഫലമണിയും