അന്ന് മിസ ഭാരതിയുടെ വീട്ടിലെത്തിയ രാഹുൽ ഗാന്ധിയെ ലാലു പ്രസാദ് യാദവ് കെട്ടിപ്പിടിച്ചു സ്വീകരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അത്. മാനനഷ്ടക്കേസിൽ സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി നേടിയ അന്ന് രാഹുൽ ഗാന്ധിക്ക് മകളുടെ വീട്ടിൽ ഒരുക്കിയ അത്താഴ വിരുന്നിൽ ഭക്ഷണമുണ്ടാക്കിയത് ലാലു പ്രസാദ് യാദവാണ്. ദേശീയ രാഷ്ട്രീയത്തിൽ എന്നും നിർണായകമാണ് നേതാക്കളുടെ വീടുകളിൽ നടക്കുന്ന വിരുന്നുകൾ. വിളമ്പുന്നത് പ്രത്യേകതകൾ ഉള്ള ഭക്ഷണമാണെങ്കിലും അതിഥികൾ കഴിക്കുന്നതിൽ രാഷ്ട്രീയ രുചി പടരും. പല സഖ്യങ്ങളുടെയും ചേരുവ ഇത്തരം വിരുന്നുകളിൽ കാണും.
HIGHLIGHTS
- മാനനഷ്ടക്കേസിൽ അനുകൂല വിധി നേടി എംപി സ്ഥാനത്തേക്ക് തിരികെ വരുന്ന രാഹുൽ ഗാന്ധിക്ക് മുന്നിൽ വെല്ലുവിളികൾ ഏറെയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ മുന്നണിയെ ഒന്നിപ്പിച്ചു നിർത്തുകയാണ് അതിൽ ഏറ്റവും പ്രധാനം. ‘ഭാരത് ജോഡോ’ യാത്രയ്ക്കിടയിലൂടെ ജനങ്ങൾക്കിടയിലും പാർട്ടിയിലും പ്രതിച്ഛായ വർധിപ്പിച്ച രാഹുലിന് ഈ ‘യോഗ്യത’ എത്രത്തോളം നിർണായകമാവും?