തുടക്കത്തിൽ ആശ്വാസത്തോടെയും അതേസമയം അവിശ്വസനീയതയോടെയും ലോകം കേട്ട വാർത്തകളിലൊന്നായിരുന്നു മ്യാൻമറിലെ സൈനിക ഭരണകൂടം മുൻ ഭരണാധികാരി ഓങ് സാൻ സൂ ചിക്ക് മാപ്പു നൽകി എന്നത്. എന്നാൽ വൈകാതെ മുഴുവൻ വിവരങ്ങളും പുറത്തുവന്നു. സൂ ചിക്കെതിരെ എടുത്തിട്ടുള്ള 19 കേസുകളിലെ അഞ്ചണ്ണത്തിൽ മാത്രമാണ് അവർക്ക് മാപ്പ് നൽകിയിട്ടുള്ളത്. അഴിമതിയും തിരഞ്ഞെടുപ്പ് ക്രമക്കേടും അടക്കം 190 വർഷം വരെ തടവ് കിട്ടാനുള്ളത്ര കേസുകൾ അവർക്കെതിരെ ചുമത്തിയിട്ടുണ്ട്. രാജ്യദ്രോഹം അടക്കം 33 വർഷത്തെ ശിക്ഷ ഇതുവരെ വിധിച്ചിട്ടുമുണ്ട്. ഇപ്പോൾ അഞ്ചു കേസുകളിൽ മാപ്പു നൽകിയതോടെ അവർക്കെതിരെയുള്ള ശിക്ഷാകാലയളവിൽ ആറു വർഷത്തെ ഇളവ് ലഭിക്കും.
HIGHLIGHTS
- മ്യാന്‍മറിലെ സൈനിക ഭരണകൂടം മുൻ ഭരണാധികാരി ഓങ് സാൻ സൂ ചിക്ക് അഞ്ച് കേസുകളിൽ മാപ്പ് നൽകിയിരിക്കുകയാണ്. പക്ഷേ, നിലവിലെ 33 വർഷ ശിക്ഷാ കാലാവധിയിൽ ഈ മാപ്പ് മൂലം ഇളവ് ചെയ്യപ്പെടുക വെറും ആറു വർഷം മാത്രം. അഞ്ച് കേസുകളിൽ മാപ്പ് നൽകാനുള്ള മ്യാൻമറിലെ പട്ടാള ഭരണകൂടത്തിന്റെ നീക്കം എന്താണ് സൂചിപ്പിക്കുന്നത്? മനുഷ്യാവകാശ പ്രവർത്തകയിൽ നിന്ന് അഭയാർഥികളെ തള്ളിപ്പറയുന്ന ഭരണാധികാരിയിലേക്കുള്ള സൂ ചിയുടെ മാറ്റം എങ്ങനെയായിരുന്നു?