ചില ദൈവങ്ങൾ മാത്രം മിത്താണെന്നു ചിലപ്പോൾ ഉള്ളിൽത്തോന്നിയാലും അതൊന്നും പുറത്തു പറയാവുന്നതല്ലെന്ന് എം.വി.ഗോവിന്ദൻ ഇപ്പോൾ തിരിച്ചറിയുന്നുണ്ടാവണം. യഥാർഥത്തിൽ ഷംസീർ എന്ന ശിഷ്യന്റെ ചെവിക്കു കിഴുക്കി ആശാൻ തിരുത്തിച്ചിരുന്നെങ്കിൽ തീരേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഇതിപ്പോൾ പിടിച്ചുകയറ്റാൻ വന്ന താപ്പാനകൂടി വാരിക്കുഴിയിൽ വീണതു പോലായി.
HIGHLIGHTS
- അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന നിന്ദയ്ക്ക് ‘ഏത്തമിടീലാണ്’ ഗണപതിപ്രീതിക്കുള്ള വഴി. പാർട്ടിയിലെ പ്രമുഖ കർമികളെ വിളിച്ച് എകെജി സെന്ററിൽ രഹസ്യമായി ചെയ്താലും മതി. അറിഞ്ഞു ചെയ്ത കുറ്റം ആയതിനാൽ കുറച്ചു കഠിനമായിത്തന്നെ വേണ്ടിവരും.