ഇന്ത്യയിൽ ആദ്യ അവിശ്വാസപ്രമേയം അവതരിപ്പിക്കപ്പെട്ടതിന്റെ അറുപതാം വാർഷിക വേളയിലാണ് ലോക്സഭ വീണ്ടുമൊരു അവിശ്വാസപ്രമേയ ചർച്ചയ്ക്ക് വേദിയാകുന്നത്. രണ്ടാം നരേന്ദ്രമോദി സർക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയമാണിത്. പ്രതിപക്ഷ കക്ഷികളുടെ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടിസ് 2023 ജൂലൈ 26ന് ലോക്സഭാ സ്പീക്കർ ഓം ബിർള സ്വീകരിച്ചിരുന്നു. ഇന്ത്യൻ ലോക്സഭാ ചരിത്രത്തിലെ 28–ാം അവിശ്വാസ പ്രമേയവും. മണിപ്പുർ കലാപം സംബന്ധിച്ചു പ്രധാനമന്ത്രി ലോക്സഭയിൽ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയിൽ പ്രതിഷേധം ഉയർത്തുന്ന വേളയിലാണ് അവിശ്വാസപ്രമേയത്തിന് അസമിൽനിന്നുള്ള കോൺഗ്രസ് അംഗം ഗൗരവ് ഗൊഗോയി നോട്ടിസ് നൽകിയത്.
HIGHLIGHTS
- 2024 ലോക്സഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം അവശേഷിക്കുന്ന അവസരത്തിൽ അവിശ്വാസപ്രമേയത്തിന് ഏറെ രാഷ്ട്രീയ മാനങ്ങളുണ്ട്. ഇന്ത്യയിൽ ഇതുവരെ ചർച്ച ചെയ്ത അവിശ്വാസപ്രമേയങ്ങളുടെ ചരിത്രം മനസ്സിലായാൽ അക്കാര്യം വ്യക്തമാകും. എന്താണ് അവിശ്വാസ പ്രമേയം? 60 വർഷം മുൻപ് നടന്ന ആദ്യ അവിശ്വാസപ്രമേയം മുതൽ ഇപ്പോൾ വരെയുള്ള ചൂടേറിയ ചർച്ചകളുടെ ചരിത്രത്തിലൂടെ...