തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ; കമ്മിഷനിൽ ‘വെള്ളം ചേർത്ത്’ കേന്ദ്രം; ‘ഇനി സർക്കാരിന്റെ പാവ’?
Mail This Article
തിരഞ്ഞെടുപ്പു കമ്മിഷന്റെ നിയന്ത്രണം കേന്ദ്ര സർക്കാരിൽ ഒതുങ്ങുമോ? കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ രാജ്യസഭയിൽ അവതരിപ്പിച്ച ബിൽ സംബന്ധിച്ചാണ് പുതിയ വിവാദം ഉയർന്നിരിക്കുന്നത്. രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനെയും കമ്മിഷൻ അംഗങ്ങളെയും നിയമിക്കുന്നതുമായി ബന്ധപ്പെട്ട ബില്ലിലെ വ്യവസ്ഥകളെ ചൊല്ലിയാണ് നിലവിലെ വിവാദം. ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്തഃസത്ത ചോർത്തിക്കളയുന്നതാണ് ബില്ലിലെ വ്യവസ്ഥയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സുപ്രീം കോടതി നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങളിലെല്ലാം വെള്ളം ചേർത്ത് സർക്കാരിന്റെ പാവയായി തിരഞ്ഞെടുപ്പ് കമ്മിഷനെ മാറ്റാനാണ് ശ്രമമെന്നാണ് ആരോപണം. സുപ്രീം കോടതിതന്നെ വ്യക്തമാക്കിയിട്ടുള്ളതിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ടു പോകുന്നത് എന്ന് സർക്കാർ അനുകൂലികളും പറയുന്നു. ഇതോടെ, പുതിയ ബിൽ പാസായാൽ ഇതും കോടതി കയറും എന്നുറപ്പായി. എന്താണ് ബില്ലിലെ വ്യവസ്ഥകൾ? ഇതു സംബന്ധിച്ച് എന്താണ് സുപ്രീം കോടതി നേരത്തേ പറഞ്ഞിട്ടുള്ളത്?