ശാസ്ത്രം സത്യമാണ്, സത്യമാണു ശാസ്ത്രം; അതാണു പ്രമാണം. അതിൽ ഇതാ ഒരു പതിര്. സ്വഭാവശാസ്ത്ര (Behavioural Science) ഗവേഷണത്തിൽ കണ്ടെത്തിയ ഈ പതിര് ശാസ്ത്രലോകത്തു ചർച്ചയാണ്. എന്താണു സ്വഭാവശാസ്ത്രം? നാം എന്തെങ്കിലും ചെയ്യുമ്പോൾ എന്തുകൊണ്ട് അങ്ങനെ മാത്രം ചെയ്യുന്നു? മറ്റു പലതരത്തിൽ ചെയ്യാനുള്ള സാധ്യതകൾ തുറന്നുകിടക്കുമ്പോൾ അതെല്ലാം കൊട്ടിയടച്ച് ഒരു പ്രത്യേക തരത്തിൽ ചെയ്യുന്നതെന്ത്? അതാണു പഠനമേഖല. ജീവശാസ്ത്രം, മനഃശാസ്ത്രം, നരവംശശാസ്ത്രം, സമൂഹശാസ്ത്രം, സംസ്കാരം, നിയമം, രാഷ്ട്രമീമാംസ എന്നിവയുടെ കൂട്ടായ്മയാണിത്. സ്വഭാവശാസ്ത്ര ഗവേഷണത്തിന്റെ മുൻനിരയിലാണ്, അമേരിക്കയിലെ ഹാർവഡ് ബിസിനസ് സ്കൂളിലെ പ്രഫ. ഫ്രാൻസെസ്കോ ജീനോയുടെ സ്ഥാനം.
HIGHLIGHTS
- സത്യവാങ്മൂലത്തിന്റെ തുടക്കത്തിൽ ഒപ്പിടുന്നവർ കൂടുതൽ സത്യസന്ധരോ? പുതിയ മോഡൽ ഫോൺ പുറത്തിറങ്ങുമ്പോൾ കയ്യിലെ പഴയ ഫോൺ താഴെവീഴുന്നത് എന്തുകൊണ്ട്? ഈ ചോദ്യങ്ങൾക്ക് ഉത്തരം ‘കണ്ടെത്തിയ’ ജീനോയ്ക്കു ജോലി പോയതെങ്ങനെ?