Premium

'എന്നെങ്കിലും ഒരു വനിതാ മുഖ്യമന്ത്രി വരും; മന്ത്രി ആയിരുന്നെങ്കിൽ എന്ന ചിന്ത ഒട്ടുമില്ല; മഗ്‌‌സസേയ്ക്ക് രണ്ടു വശമുണ്ട്’’

HIGHLIGHTS
  • പുതുപ്പളളിയിൽനിന്ന് എൽഡിഎഫ് ജയിച്ചു വന്നാൽ സംഘപരിവാറിനെതിരെയുള്ള പ്രതിരോധത്തിന് അതു കൂടുതൽ കരുത്തു പകരും
  • ചെറുപ്പക്കാരായ പലരും എന്റെ കൂടെ പ്രവർത്തിക്കാനുള്ള സാധ്യത ചോദിച്ച് ഇങ്ങോട്ടു വന്നിട്ടുണ്ട്. ദിവ്യ എസ്. അയ്യർ അതിൽ ഒരാളാണ്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള കുട്ടിയാണ് അവർ.
  • വീണാ ജോർജ് നന്നായി പ്രവർത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ഞാൻ തുടങ്ങിവച്ച പലതും തുടരുന്നുണ്ട്, പുതിയ കാര്യങ്ങളും ചെയ്യുന്നുണ്ട്.
  • സ്ത്രീകൾ ദുർബലരാണെന്ന ചിന്ത പുരുഷന്മാരിൽ ശക്തമാണ്. പാർട്ടി സഖാക്കൾ ഈ ആശയം ഒഴിവാക്കണമെന്നു പാർട്ടിക്കുള്ളിൽ ആവർത്തിച്ച് ഓർമിപ്പിക്കാറുണ്ട്- ‘ക്രോസ് ഫയറിൽ’ മനസ്സു തുറന്ന് കെ.കെ.ശൈലജ എംഎൽഎ.
KK Shailaja Teacher MLA
കെ.കെ.ശൈലജ. ചിത്രം: മനോരമ
SHARE

രാഷ്ട്രീയനേതാക്കളെ പരിചയപ്പെടുത്തുമ്പോൾ ‘മുഖവുര ആവശ്യമില്ല’ എന്ന് ഒരു വിശേഷണ സ്വഭാവത്തോടെ പറയുകയും എഴുതുകയും ചെയ്യാറുണ്ട്. എന്നാൽ കെ.കെ.ശൈലജയുടെ കാര്യത്തിൽ അതൊരു ഭംഗിവാക്കോ വിശേഷണമോ അല്ല. സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവും മുൻ ആരോഗ്യമന്ത്രിയുമായ ഇന്ത്യയിലെ പ്രമുഖയായ ഈ ഇടതുപക്ഷ വനിതാ നേതാവിനെ കേരളത്തിലെ ജനങ്ങൾക്കു പരിചയപ്പെടുത്തേണ്ട ഒരു ആവശ്യവും ഇല്ല. കേരളത്തിലെ കോവിഡ്, നിപ വ്യാപനത്തെ സമർഥമായി പ്രതിരോധിക്കുന്നതിനു നേതൃത്വം നൽകിയ ആരോഗ്യമന്ത്രി എന്ന നിലയിൽ കെ.കെ.ശൈലജ ലോകത്തിനുതന്നെ പരിചിതയായി മാറി. കേരളം സ്നേഹത്തോടെ ആ ഘട്ടത്തിൽ അവരെ ‘ടീച്ചറമ്മ’ എന്നു വിളിച്ചു. ഒന്നാം പിണറായി മന്ത്രിസഭയുടെ തിളക്കംതന്നെ വർധിപ്പിച്ചതിനു നേതൃപരമായ പങ്കു വഹിച്ച ശൈലജ ടീച്ചർ രണ്ടാം പിണറായി മന്ത്രിസഭയിൽനിന്ന് ഒഴിവാക്കപ്പെട്ടത് പലർക്കും അപ്രതീക്ഷിതമായി. അതിനു പിന്നാലെ, പ്രശസ്തമായ മഗ്സസെ പുരസ്കാരം ശൈലജയ്ക്കു തിരസ്കരിക്കേണ്ടി വന്നു. മന്ത്രിസഭയിൽനിന്ന് ഒഴിവാക്കപ്പെട്ടതും മഗ്സസെ പുരസ്കാരത്തോട് മുഖം തിരിക്കേണ്ടി വന്നതും സിപിഎം തീരുമാനപ്രകാരമായിരുന്നു. ഒരു പരിഭവവും പറയാതെ ശൈലജ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയായി തുടരുന്നു. രണ്ടു തീരുമാനങ്ങളുടെയും പിന്നിൽ എന്താണ് എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഇപ്പോഴും സമസ്യയാണ്. ഈ സുദീർഘമായ അഭിമുഖത്തിൽ രണ്ടു വിഷയങ്ങളെ സംബന്ധിച്ചും കെ.കെ.ശൈലജ ആദ്യമായി ഒരു വിശദ പ്രതികരണത്തിനു തയാറായിരിക്കുകയാണ്. ഒപ്പം മന്ത്രി എന്ന നിലയിൽ തനിക്ക് ഉണ്ടായ നേട്ടങ്ങളെ സംബന്ധിച്ചും അതിനു പിന്നിലെ അധ്വാനത്തെക്കുറിച്ചും ടീച്ചർ വിശദമാക്കുന്നു. അതുവഴി, എല്ലാം പിആറല്ലേ എന്ന വിമർശത്തിനും മറുപടി നൽകുന്നു. മലയാള മനോരമ തീരുവന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ കെ.കെ.ശൈലജ സംസാരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS