അടുത്ത വർഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മലയാളി വിജയക്കൊടി പാറിക്കുമോ? പാലക്കാട് വേരുകളുള്ള വിവേക് രാമസ്വാമി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് മുന്നോട്ടു പോകുന്നതോടെ ആകാംക്ഷയുടെ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. വിവേകിന് പുറമേ മറ്റ് 2 ഇന്ത്യൻ വംശജരും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ പ്രസിഡന്റ് ജോ ബൈഡനൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി കമല ഹാരിസും രംഗത്ത് വന്നിട്ടുണ്ട്. കമല അപ്രതീക്ഷിത പ്രസിഡന്റ് സ്ഥാനാർഥിയാകുമെന്ന് കരുതുന്നവരുമുണ്ട്. ഇതുവരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച എല്ലാ ഇന്ത്യൻ വംശജരും റിപബ്ലിക്കൻ പാർട്ടി അംഗങ്ങളാണ്. കഴിഞ്ഞ തവണ കമല ഹാരിസ് നേടിയ വിജയമാണ് ഇവർക്ക് എല്ലാവർക്കും പ്രചോദനം.
HIGHLIGHTS
- 2024ൽ നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ‘മലയാളി സ്ഥാനാർഥി’ ഉണ്ടാകുമോ? സ്ഥാനാർഥിത്വം ഉറപ്പിക്കാൻ കൂടുതൽ ഇന്ത്യൻ വംശജർ പ്രഖ്യാപനങ്ങളുമായി മുന്നോട്ടുവരുന്നതോടെ കളമൊരുങ്ങുന്നത് ആകാംക്ഷയുടെ പോരാട്ടത്തിന്.