മെക്കാളെയുടെ കത്തുകളും അമിത് ഷായുടെ ബില്ലുകളും; ആശയും ആശങ്കയുമിങ്ങനെ...
Mail This Article
എനിക്കു പ്രിയപ്പെട്ടവരെ, ...എനിക്കിവിടെ ധാരാളം ജർമൻ പുസ്തകങ്ങൾ കിട്ടുന്നുണ്ട്. ആ ഭാഷയിൽ പ്രാവീണ്യം നേടാനുള്ള എന്റെ പ്രയാണത്തിലേക്കു ദിവസവും പത്തും പതിനൊന്നും മണിക്കൂർ സമയം മനഃപൂർവം ചെലവിടുന്നുമുണ്ട്. ഇംഗ്ലണ്ടിലേക്ക് എത്തുമ്പോഴേക്കും ഷില്ലറുടെയും ഗോഥെയുടെയും ചിലതു വായിച്ചു തീർക്കുമെന്നും കരുതുന്നു. ഇന്ത്യൻ ശിക്ഷാ നിയമവും അതിന്റെ കുറേ കുറിപ്പുകളുമായി എന്റെ സൃഷ്ടികളുടെ ഒരു കെട്ടും ഞാൻ കൊണ്ടു വരുന്നുണ്ട്. പിന്നെ, സ്ത്രീകൾക്ക് ഇതിൽ വലിയ താൽപര്യമുണ്ടാകില്ല. എന്നാൽ, ഇതൊക്കെ ശ്രദ്ധിക്കുന്ന ആളുകൾക്കിടയിൽ എനിക്ക് അവമതിപ്പുണ്ടാകുമെന്നു കരുതുന്നില്ല... 1837 ലെ ഡിസംബറിലെ തണുപ്പുകാലത്ത് ഇന്ത്യയിൽനിന്ന് ഒരാൾ ഇംഗ്ലണ്ടിലെ സ്വന്തം സഹോദരിമാർക്ക് അയച്ച കത്തിലെ ഏതാനും വരികളാണിത്. തൊട്ടു മുൻപത്തെ വർഷം ഒക്ടോബറിൽ, അതേ ആൾ സ്വന്തം പിതാവിന് അയച്ച മറ്റൊരു കത്തിലെ വരികൾ കൂടി അറിയുക: