‘ബിജെപി വിശ്വാസ്യത വീണ്ടെടുക്കണം; സുരേന്ദ്രൻ പോരാളി, പക്ഷേ..., ഉമ്മൻ ചാണ്ടി ബിജെപിക്കും പാഠം’

Mail This Article
ബിജെപിയുടെ സംസ്ഥാന നേതൃനിരയിലെ ഏറ്റവും പ്രമുഖരായ നേതാക്കളിൽ ഒരാളാണ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. യുവാവായിരിക്കെ, സംസ്ഥാന ജനറൽ സെക്രട്ടറി പദത്തിൽ എത്തുകയും ദേശീയ നിർവാഹകസമിതിയിലേക്ക് ഉയരുകയും ചെയ്ത രമേശ്, കേരളത്തിലെ ബിജെപിയെ നയിക്കുമെന്നു കേൾക്കാൻ തുടങ്ങിയിട്ട് നാളെറെയായി. കെ.സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായ ഘട്ടത്തിൽ ഒപ്പം പരിഗണിക്കപ്പെട്ട അദ്ദേഹത്തിന്, പക്ഷേ ജനറൽ സെക്രട്ടറി പദവി കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. ബിജെപിയിൽ വി.മുരളീധരനെയും കെ.സുരേന്ദ്രനെയും അനുകൂലിക്കുന്ന ഒരു പക്ഷം ഉണ്ടെങ്കിൽ അതിന്റെ ഏതിർപക്ഷം തിരിയുന്നത് എം.ടി.രമേശിനു ചുറ്റുമാണ്. പക്ഷേ തികഞ്ഞ സംഘടനാബോധവും അച്ചടക്കവുമുള്ള പ്രവർത്തകനായി തുടരാൻ എപ്പോഴും രമേശ് ശ്രദ്ധിക്കുന്നു. എന്താണ് ബിജെപിക്കു സംഭവിച്ചതെന്ന് ഈ അഭിമുഖത്തിൽ എം.ടി.രമേശ് ആഴത്തിൽ വിശകലനം ചെയ്യുന്നു. കെ.സുരേന്ദ്രനും തനിക്കും ഇടയിലെ അടുപ്പത്തെയും അകൽച്ചയെയും കുറിച്ച് രമേശ് ഇതാദ്യമായി മനസ്സു തുറക്കുന്നതും ഈ അഭിമുഖത്തിലാണ്. ജനവിശ്വാസം ആർജിക്കാനായി കേരളത്തിലെ ബിജെപി ചെയ്യേണ്ടത് എന്തെല്ലാമാണെന്നും വ്യക്തമാക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയറി’ൽ എം.ടി.രമേശ് സംസാരിക്കുന്നു.