കുഴൽനാടനെ കുത്തിനോവിക്കാനും കേസുകൾ കുത്തിപ്പൊക്കാനും സഖാക്കളും വകുപ്പുകളും മത്സരിക്കുന്നത് പിണറായിയോടും മകളോടുമുള്ള സ്നേഹംകൊണ്ടാണെന്നു പാവങ്ങൾക്കു തോന്നിപ്പോയെങ്കിൽ അത് ‘ഈ പാർട്ടിയെപ്പറ്റി ഒരു ചുക്കുമറിയാത്തതു കൊണ്ടാണ്’. ചില കുലംകുത്തികൾ നടത്തുന്ന ഒളിപ്പോരാണ് ഇതിന്റെയെല്ലാം ആണിക്കല്ലെന്നു തിരിച്ചറിയാൻ മിനിമം മാർക്സിസ്റ്റ് ബുദ്ധി മതി.
HIGHLIGHTS
- കുഴൽനാടന്റെ വീട്ടിലേക്കു മാർച്ച്, വിജിലൻസ്, റവന്യു വകുപ്പുകളുടെ പരിശോധന, പുട്ടിനു പീര പോലെ മത്സരിച്ചു പത്രസമ്മേളനം എന്നുവേണ്ട വെള്ളമൊഴിക്കുന്തോറും കൂടുതൽ പുകയുന്ന ബ്രഹ്മപുരം പോലെ ആക്കിയിട്ടുണ്ട് സഖാക്കളെല്ലാം കൂടി കരിമണൽക്കേസ്.