പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് ഒഴിവാക്കി എല്ലാ അംഗങ്ങളെയും നാമനിർദേശം ചെയ്യാൻ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയെ പാർട്ടി ചുമതലപ്പെടുത്തിയത് 2023 ഫെബ്രുവരിയിലാണ്. സമിതി പ്രഖ്യാപിക്കാൻ ഖർഗെ 6 മാസമെടുത്തു. പ്രവർത്തക സമിതിക്കായി കോൺഗ്രസ് ഇത്രയും നാൾ ഒരിക്കലും കാത്തിരുന്നിട്ടില്ല. സമയമെടുത്ത്, നേതാക്കളുമായി പലകുറി ചർച്ച നടത്തി, ആലോചിച്ചുറപ്പിച്ചാണ് പട്ടികയ്ക്ക് ഖർഗെ അന്തിമ രൂപം നൽകിയത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ സംഘടനാപരമായി നയിക്കുക എന്ന ദൗത്യവുമായാണു കഴിഞ്ഞ ഒക്ടോബറിൽ പ്രസിഡന്റായി ഖർഗെ തിരഞ്ഞെടുക്കപ്പെട്ടത്. അതിനായി തന്റെ കീഴിൽ പ്രവർത്തിക്കാനുള്ള ടീമിനെയാണ് പ്രവർത്തക സമിതിയിലൂടെ ഇപ്പോൾ ഖർഗെ ഒരുക്കിയിരിക്കുന്നത്. ഫലത്തിൽ ഇത് കോൺഗ്രസിന്റെ വർക്കിങ് കമ്മിറ്റിയല്ല; ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ‘വാർ കമ്മിറ്റി’യാണ്.
HIGHLIGHTS
- യുവ നേതാക്കളെ സമിതിയിലെടുത്തതിനൊപ്പം മുതിർന്ന നേതാക്കളെ നിലനിർത്താനും ഖർഗെ ശ്രദ്ധിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിൽ നിന്നു നയിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യുവ സംഘം മുന്നിട്ടിറങ്ങുമ്പോൾ അവർക്കു വേണ്ട മാർഗനിർദേശങ്ങൾ നൽകുക എന്ന ദൗത്യമാകും മുതിർന്ന നേതാക്കൾ വഹിക്കുക.