എഐസിസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ഡൽഹിയിൽ കോൺഗ്രസ് പ്രവർത്തക സമിതിയിലെ പുതിയ അംഗങ്ങളെ പ്രഖ്യാപിക്കുന്നു. ഇതേ സമയം ഇങ്ങ് ആലപ്പുഴയിൽ കോൺഗ്രസ് ഓഫീസുകളിൽ പ്രവർത്തകർ ആ പ്രഖ്യാപനം ആഘോഷിക്കുകയാണ്. എഐസിസിയും ആലപ്പുഴയും തമ്മിലുള്ള അന്തർധാര എന്താണ്? കോൺഗ്രസ് പ്രവർത്തക സമിതി പുനസംഘടനയിൽ കേരളത്തിനു കിട്ടിയ അഞ്ചു പദവികളിൽ നാലുപേരും ആലപ്പുഴയിൽ പ്രവർത്തിച്ചവരാണ്, അല്ലെങ്കിൽ തങ്ങളുടെ പ്രവർത്തനത്തിന് ആലപ്പുഴയിൽ എത്തിയവരാണ്. എ.കെ. ആന്റണി, ശശി തരൂർ, കെ.സി. വേണുഗോപാൽ എന്നിവർ പ്രവർത്തക സമിതിയിലേക്കു കോൺഗ്രസ് അധ്യക്ഷൻ
HIGHLIGHTS
- 30 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ആലപ്പുഴ ബൈപാസ് പൂർത്തിയായത്. എന്നാൽ ദേശീയ രാഷ്ട്രീയത്തിലേക്ക് ആലപ്പുഴയെ ബൈപാസ് ചെയ്ത് പോകാൻ നേതാക്കൾക്ക് കഴിയില്ല. കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് നേതാക്കളെ നിയമിക്കുമ്പോൾ ആലപ്പുഴയിലെ പ്രവർത്തന പരിചയം പരിഗണിക്കുന്നുണ്ടോ ?