2014ൽ മഹാരാഷ്ട്രയിൽ ബിജെപിക്കു നിരുപാധിക പിന്തുണ നൽകുമെന്നു പ്രഖ്യാപിച്ചതിന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞ കാരണം ലളിതമായൊരു രാഷ്ട്രീയ യുക്തിയാണ്: ബിജെപിയും ശിവസേനയുമായുള്ള അകലം മുതലെടുക്കുക. അങ്ങനെ പറഞ്ഞിട്ട് തന്റെ ആത്മകഥയുടെ ആദ്യഭാഗത്തിൽ അദ്ദേഹം തുടർന്നുപറഞ്ഞു: ‘ചട്ടം ലളിതമാണ്. ദുർബലാവസ്ഥയിൽ ആയിരിക്കുമ്പോൾ എതിരാളികളെ ഊഹങ്ങൾക്കു പ്രേരിപ്പിക്കുന്ന നീക്കം നടത്തുക. അവർ ആലോചിച്ചു തീർപ്പിലെത്തുമ്പോഴേക്കും നമ്മൾ ഏതാനും ചുവടു മുന്നോട്ടുനീങ്ങും. മനക്കളിയാണോ, ചെസ് കളിയാണോ? ഇഷ്ടമുള്ള പേരു വിളിച്ചുകൊള്ളുക’.
HIGHLIGHTS
- ശരദ് പവാറിനെ ഒപ്പം കൂട്ടാൻ സകല അടവും പ്രയോഗിക്കുകയാണ് ബിജെപി. ആ പ്രലോഭനങ്ങളിൽ വീണില്ലെന്ന് അദ്ദേഹം പറയുന്നു. പക്ഷേ, പവാറിന്റെ കളിയിൽ പ്രതിപക്ഷ മുന്നണിക്കും സംശയമുണ്ട്