മധ്യവേനലവധി ആഘോഷിച്ച്, ഓണമുണ്ട് മടങ്ങാൻ നാട്ടിലെത്തിയ പ്രവാസികൾ ഇനി എങ്ങനെ തിരികെപ്പോകും എന്ന അവസ്ഥയിലാണ്. ‘കാണം വിറ്റും ഓണം ഉണ്ണണം എന്നല്ല, കാണം വിറ്റും ടിക്കറ്റ് എടുക്കണം’ എന്നാണ് ഇപ്പോൾ പ്രവാസികൾക്കിടയിലെ പഴഞ്ചൊല്ല്. ഓഗസ്റ്റ് അവസാനത്തോടെ ഗൾഫ് രാജ്യങ്ങളിലെല്ലാം സ്കൂൾ തുറക്കും. 12 ദിവസംകൊണ്ട് 33 ലക്ഷത്തോളം യാത്രക്കാരാണ് ദുബായ് വിമാനത്താവളത്തിൽ മാത്രമെത്തുക എന്നാണു കണക്ക്. വിമാനത്താവളത്തിൽ 5 ലക്ഷം യാത്രക്കാരെ വരെ പ്രതീക്ഷിക്കുന്ന ദിവസവുമുണ്ട്. യാത്രക്കാരുടെ ഈ എണ്ണം അദ്ഭുതപ്പെടുത്തുന്നതു മാത്രമല്ല. ചിലരെയെങ്കിലും നിരാശരാക്കുന്നതുമാണ്. കാരണം ഈ ദിവസങ്ങളിലൊന്നിൽ ഇനി ടിക്കറ്റ് ലഭിക്കാൻ വൻ തുകതന്നെ വേണ്ടി വരും.
HIGHLIGHTS
- അവധി ആഘോഷിക്കാൻ കുടുംബമായി നാട്ടിലെത്തിയ പ്രവാസികൾ കേരളത്തിൽനിന്ന് ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെ ആകെ പ്രതിസന്ധിയിലാണ്. നേരിട്ടുള്ള ഫ്ലൈറ്റുകളിൽ സീറ്റ് കിട്ടാതായതോടെ ചുറ്റിക്കറങ്ങി പോകാൻ കണക്‌ഷൻ ഫ്ലൈറ്റുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണു പലരും. എന്താണ് തൊട്ടാൽ പൊള്ളുന്ന ഈ ഈ നിരക്കു വർധനയ്ക്കു പിന്നിൽ? സർക്കാരിന് ഇതിൽ ഇടപെടാനാകില്ലേ?