ഉത്രാടത്തിനാണ് സാധാരണ ഓണപ്പാച്ചിൽ. എന്നാലിപ്പോൾ നാടു മുഴുവൻ ഷോപ്പിങ് കോംപ്ലക്സുകളും മാളുകളും സാധാരണ കടകളിൽ പോലും വമ്പൻ ഓഫറുകളും വന്നു തുടങ്ങിയതോടെ ഉത്രാടപ്പാച്ചിലൊക്കെ എല്ലാവരും മറന്നു. തിരക്കു കണ്ട്, ഇതിനുള്ളിൽ കയറി എങ്ങനെ ഉൽപന്നങ്ങൾ വാങ്ങുമെന്ന് അമ്പരന്നു നിൽക്കുന്ന അവസ്ഥയിലേക്കെത്തിരിയിരിക്കുന്ന കാര്യങ്ങൾ. അകത്തേക്കൊന്നു കയറിക്കിട്ടിയാലല്ലേ, എന്തെങ്കിലും വാങ്ങാൻ പറ്റൂ.
HIGHLIGHTS
- ഓണ ഷോപ്പിങ് മലയാളിക്ക് മാറ്റിനിർത്താനാവില്ല. എന്നാൽ, ഇത്തവണത്തെ ഓണക്കാലം എത്തുന്നത് മാസാവസാനം ആയതിനാൽ കീശ കാലിയാകാൻ സാധ്യത ഏറെയാണ്. എന്നാൽ, അതിന് ഇടവരുത്താതെ തന്നെ വേണ്ടതെല്ലാം വാങ്ങാൻ ഒട്ടേറെ സാധ്യതകളും അവസരങ്ങളും നമ്മുടെ മുന്നിലുണ്ട്. അറിയാം, സ്മാർട് ഓണം ഷോപ്പിങ് വഴികൾ...