എ.കെ. ആന്റണി കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലേക്ക് വീണ്ടുമെത്തിയപ്പോൾ പലരും നെറ്റി ചുളിച്ചു. ഒഴിയുമെന്നായിരുന്നു സൂചനകൾ. ആന്റണി മാറി യുവതലമുറയ്ക്ക് അവസരം കൊടുക്കേണ്ടിയിരുന്നു എന്ന അഭിപ്രായം കോൺഗ്രസ് രാഷ്ട്രീയത്തെ ഗൗരവമായെടുക്കുന്ന പലരും ഉന്നയിച്ചു. ഒഴിയാൻ താൻ ആഗ്രഹിക്കുന്നുവെന്നും പകരം മാത്യു കുഴൽനാടനെ പരിഗണിക്കണമെന്നും ആന്റണി പറഞ്ഞുവെന്ന് കഥയുണ്ട്. പറഞ്ഞപാടെ കുഴൽനാടനെതിരെ പടപ്പുറപ്പാടുണ്ടായെന്നും അപ്പോഴാണ് ആന്റണി തുടരാൻ തയാറായതെന്നും കഥ തുടരുന്നു.
HIGHLIGHTS
- എ.കെ.ആന്റണിക്ക് പകരക്കാരനായി കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലേക്ക് മാത്യു കുഴൽനാടൻ വരുമെന്ന പ്രചാരണം ശക്തമായിരുന്നു. എന്നാൽ അതുണ്ടായില്ലെങ്കിലും കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വഴിത്തിരിവു സൃഷ്ടിച്ചുകൊണ്ട് പാർട്ടിയിൽ ആർക്കും തള്ളാനാകാത്ത നിലയിലേക്ക് ഉയർന്നിരിക്കുകയാണ് മാത്യു കുഴൽനാടൻ.