ഇത്തവണത്തെ ഓണം സന്തോഷത്തിന്റേത് ആകരുതെന്നു ചിലർക്കു നിർബന്ധമുണ്ടായിരുന്നു എന്നു സെക്രട്ടേറിയറ്റിലെ വനിതാ കൂട്ടായ്മയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് കരിമണൽപ്പണം കുത്തിപ്പൊക്കിയ ആദായനികുതി ബോർഡിനെയും കരുവന്നൂർ വീരൻ എ.സി.മൊയ്തീനു വലയിട്ട എൻഫോഴ്സ്മെന്റിനെയും ഉദ്ദേശിച്ചാവാനേ വഴിയുള്ളൂ. ഈ രണ്ടു കാര്യമൊഴിച്ചാൽ ജനത്തെ ആനന്ദത്തിലാക്കാൻ എത്രയെത്ര കാര്യങ്ങളാണ് സംസ്ഥാനത്തുണ്ടായതെന്നു പറഞ്ഞാൽ തീരില്ല.
HIGHLIGHTS
- സെക്രട്ടേറിയറ്റ് കൂടി പണയംവച്ചാലും രക്ഷപ്പെടാത്ത ഗതികേടിലാണ് കേരളമെന്നാണ് സിപിഐ നേതാവ് സി. ദിവാകരൻ പറഞ്ഞത്. കാണം വിറ്റും ഓണം ഉണ്ണണമെന്നത് പഴയകാലം. ഇപ്പോൾ നാണമേ ബാക്കിയുള്ളൂ.