രാഷ്ട്രീയ ചരിത്രമെടുത്താൽ കേരളത്തിന്റെ മുഖ്യമന്ത്രിയായിട്ടുള്ള ഒരു നേതാവിന്റെ മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പിൻഗാമിയായി മകനോ മകളോ മത്സരിച്ചിട്ടില്ല. പുതുപ്പള്ളിയും ചാണ്ടി ഉമ്മനും പുതിയ ചരിത്രമാണ് എഴുതുന്നത്. മുഖ്യമന്ത്രിയായിരിക്കെ പട്ടം താണുപിള്ള ഗവർണറായി പോയപ്പോൾ തിരുവനന്തപുരം –രണ്ടിൽ 1963ൽ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നിട്ടുണ്ട്. മുഖ്യമന്ത്രിപദം അലങ്കരിച്ചിട്ടുള്ള സി.എച്ച്.മുഹമ്മദ് കോയ ഉപമുഖ്യമന്ത്രിയായിരിക്കെയാണ് വിടവാങ്ങുന്നതും 1984ൽ മഞ്ചേരിയിൽ ഉപതിരഞ്ഞെടുപ്പു നടക്കുന്നതും. പക്ഷേ, ഇരുവരുടെയും സിറ്റിങ് സീറ്റ് നിലനിർത്താനായി രംഗത്തിറങ്ങിയതു മകനോ മകളോ അല്ല.
HIGHLIGHTS
- മുൻ മുഖ്യമന്ത്രിമാരുടെ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിലെ നിലവിലെ സ്കോർനില 1–1. പുതുപ്പള്ളിയിൽ ആരു ജയിച്ചാലും അതു ചരിത്രമാകും; ഒപ്പം ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സൂചകവും.