ധ്യാനനിരതനായിരുന്ന സന്ന്യാസിയുടെ താടിയിൽ ഒരു ഉറുമ്പ് കയറി. അതിഴഞ്ഞ് സന്യാസിയുടെ ഏകാഗ്രതയ്ക്കു കോട്ടം വരുത്തി. ഉറുമ്പിനെ നിസ്സാരമായി എടുത്തുകളയാം. പക്ഷേ ജീവകാരുണ്യത്തിൽ ഉറച്ചുവിശ്വസിച്ചിരുന്ന അദ്ദേഹത്തിനു ഭയം. അങ്ങനെ എടുത്തുനീക്കുമ്പോൾ ഉറുമ്പിന് വേദനിച്ചാലോ? അത് ഒഴിവാക്കാനായി നീണ്ട താടി അടുത്തുള്ള ഉറുമ്പിൻകൂടിന്റെ വാതിൽക്കൽ ചേർത്തുവച്ചു. ‘‘ധാരാളം ഉറുമ്പുകൾ അവിടെ അങ്ങോട്ടും ഇങ്ങോട്ടും ഇഴയുന്നുണ്ട്; അവയോടൊപ്പം താടിയിലെ ഉറുമ്പും ചേർന്നുകൊള്ളുമല്ലോ’’ എന്നാണ് സന്യാസി കരുതിയത്. പക്ഷേ തുടർന്ന് എന്തു സംഭവിച്ചെന്ന് വിവരിക്കേണ്ടതില്ലല്ലോ
HIGHLIGHTS
- നമ്മൾ പലപ്പോഴും വേണ്ടത്ര ചിന്തിക്കാതെ അന്യരെ പഴിക്കാറില്ലേ? ഓരോരുത്തരും കടന്നു പോകുന്ന വേദനകളെക്കുറിച്ച് നമുക്കെന്തറിയാം?