കറുകച്ചാൽ ഗവൺമെന്റ് എൽപി സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ്, എലിസബത്ത് ടീച്ചർ സൗരയൂഥത്തെക്കുറിച്ചു പഠിപ്പിച്ചത്. അതു മറക്കാതിരിക്കാൻ ഒരു കാരണമുണ്ട്. ടീച്ചർ ക്ലാസിനെ രണ്ടു മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് സൗരയൂഥമുണ്ടാക്കിയാണു കളിയിലൂടെ കാര്യം പഠിപ്പിച്ചത്. ഒരു ഗ്രൂപ്പിലെ സൂര്യൻ ഞാനായിരുന്നു എന്നാണോർമ. സൂര്യനു ജോലിയൊന്നും ഉണ്ടായിരുന്നില്ല വെറുതെ നിന്നാൽ മതി. എന്നാൽ ഗ്രഹങ്ങൾക്കോ?
HIGHLIGHTS
- സൗരയൂഥത്തിലെ അന്തേവാസികളായ നാമെല്ലാവരും സൗജന്യമായി എപ്പോഴും യാത്ര ചെയ്തുകൊണ്ടിരിക്കുകയാണെന്ന് അറിയുമോ?