പുതുപ്പള്ളിയിൽ ആരു ജയിക്കും? ഭൂരിപക്ഷം എത്ര കിട്ടും? സാധ്യതകളുടെ കണക്കിങ്ങനെ...
Mail This Article
ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിക്കോട്ടയുടെ അധിപൻ ഇനി ആരാകും? ചാണ്ടി ഉമ്മൻ, ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയാകുമോ? ഉമ്മൻ ചാണ്ടിക്കു മുന്നിൽ രണ്ടു വട്ടം പരാജയപ്പെട്ട ജെയ്ക് സി. തോമസ് മൂന്നാംവട്ടം അട്ടിമറി ജയം നേടുമോ? ഇരു മുന്നണികളുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ച് ബിജെപിയുടെ ലിജിൻ ലാൽ മുന്നേറുമോ? മറ്റൊരു തരത്തിൽ പറഞ്ഞാൽ ജനനായകനായ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിക്കാനായി പുതുപ്പുള്ളിയിൽ അന്നെത്തിയ ജനക്കൂട്ടം ഇന്നും അവിടെ തുടരുകയാണ്; മനസ്സുകൊണ്ടും ശരീരംകൊണ്ടും. ഒരു മാസത്തോളം നീണ്ട പ്രചാരണത്തിൽ രാഷ്ട്രീയ കേരളമാകെ പുതുപ്പള്ളിയിൽ സംഗമിച്ചു. പ്രചാരണം ഓരോ ഘട്ടം കടക്കുമ്പോഴും ഒരു പിടി ചോദ്യങ്ങൾ പുതുപ്പള്ളിയിൽനിന്ന് ഉയരുന്നു. അതെ, ഈ പുതുപ്പള്ളിയുടെ മനസ്സിൽ കേരള രാഷ്ട്രീയത്തിന്റെ ഭാവിയാത്രയുണ്ടോ? ഇനി മണിക്കൂറുകൾ മാത്രം. പ്രചാരണാവേശം കലാശക്കൊട്ടിലെത്തിയിരിക്കുന്നു. സ്ഥാനാർഥികളെല്ലാം വിജയപ്രതീക്ഷയിൽ. ഉമ്മൻ ചാണ്ടിയെപ്പോലെയാണ് പുതുപ്പള്ളിയുടെ മനവും. ആരോടും വിരോധമില്ല, ആരെയും പിണക്കുകയുമില്ല.