പാടത്തും പാറപ്പുറത്തും കരിമണലിലും വിതച്ചാലും നൂറുമേനി കൊയ്യാൻ കഴിയുന്ന കൃഷി രാഷ്ട്രീയം മാത്രമാണെന്നു തിരിച്ചറിയാഞ്ഞതാണ് നടൻ ജയസൂര്യയ്ക്കു പറ്റിയ തട്ടുകേട്. സർക്കാർ വാങ്ങിയ നെല്ലിന്റെ പണം കിട്ടാത്തതുമൂലം കൃഷിക്കാർ ഓണത്തിനു പട്ടിണിസമരം നടത്തേണ്ടി വരുന്നത് കഷ്ടമാണെന്നു ജയസൂര്യ രാഷ്ട്രീയക്കാരോടു
HIGHLIGHTS
- മുഖ്യമന്ത്രിയുടെ യാത്രയ്ക്കു വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നതിൽ തെറ്റൊന്നുമില്ല, എന്നു തന്നെയല്ല ജനത്തിന് ആശ്വസിക്കാൻ വകയുണ്ടു താനും. ‘അരിമണിയൊന്നു കൊറിക്കാനില്ല, തരിവളയിട്ടു നടക്കാൻ മോഹ’മെന്നൊക്കെ അസൂയക്കാർ പറയും. 25 മണിക്കൂർ പറക്കാൻ 80 ലക്ഷവും പിന്നീടുള്ള ഓരോ മണിക്കൂറിനും ഒരു ലക്ഷവും എന്നതൊന്നും ഊരുപേടിയില്ലാതെ റോഡിലൂടെ ജനത്തിനു വഴി നടക്കാൻ പറ്റുമെങ്കിൽ ഒരു നഷ്ടമല്ല.