‘ഇന്ത്യ’ക്കാർ ബെംഗളൂരുവിൽ സമ്മേളിച്ചപ്പോൾ ബിജെപി ഡൽഹിയിൽ ദേശീയ ജനാധിപത്യ സഖ്യ യോഗം ചേർന്നു; ‘ഇന്ത്യ’ മുംബൈയിലെത്തിയപ്പോൾ കേന്ദ്രം പാർലമെന്റിന്റെ പ്രത്യേക സമ്മേളനം പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കുകയെന്ന പല കാലങ്ങളിലായി പല തവണ ചർച്ച ചെയ്ത വിഷയവും എടുത്തിട്ടു. ‘ഇന്ത്യ’യെന്ന പേരിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ആദ്യം കുഴപ്പം പറഞ്ഞത്. പിന്നെ, പ്രതിപക്ഷ മുന്നണിയിലെ കൂട്ടുകെട്ട് കുഴപ്പംപിടിച്ചവരുടേതെന്നായി.
HIGHLIGHTS
- അജൻഡയില്ലാത്തവരാണ് ‘ഇന്ത്യ’ മുന്നണിയെന്നു ബിജെപി; മോദിയെ പുറത്താക്കുകയാണ് അജൻഡയെന്നു പ്രതിപക്ഷ മുന്നണി. പക്ഷേ, അതിനു മുന്നണി ഐക്യം മാത്രം മതിയാകില്ല; സംഘടനാസംവിധാനം ശക്തമാക്കാൻ കോൺഗ്രസ് അത്യധ്വാനം നടത്തുകയും വേണം