ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിനെ ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടയിൽ കൂടുതൽ സ്വകാര്യ ബസുടമകൾ ഓൾ ഇന്ത്യ പെർമിറ്റിന് അപേക്ഷ നൽകി തുടങ്ങി. പലരും പുതിയ സർവീസുകളും പ്രഖ്യാപിച്ചു കഴിഞ്ഞു. പെർമിറ്റ് കിട്ടിക്കഴിഞ്ഞാൽ, വവിവധ സംസ്ഥാനങ്ങുടെ നികുതിക്കുരുക്കിൽ അകപ്പെടാതെ രാജ്യത്തെവിടെയും സർവീസ് നടത്താൻ കഴിയുമെന്നതാണ് ഇവരെ ആവേശത്തിലാക്കുന്ന കാരണം. എന്നാൽ, കെഎസ്ആർടിസിയെ സംബന്ധിച്ച് പുതിയ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വിഷയം കുടത്തിൽ നിന്നു തുറന്നുവിട്ട ഭൂതത്തെ പോലെയാകുന്ന സ്ഥിതിയാണ്.
HIGHLIGHTS
- കൂടുതൽ സ്വകാര്യ ബസുകൾ ഓൾ ഇന്ത്യ പെർമിറ്റ് നേടിയെടുക്കാൻ ഒരുങ്ങുമ്പോള്‍, വർഷങ്ങൾ പഴക്കമുള്ള ബസുകളുമായി കിതച്ചു മുന്നേറുന്ന കെഎസ്ആർടിസിക്ക് ‘പണി’ കിട്ടുമോ? സർവീസുകൾ മെച്ചപ്പെടുത്തി, രാത്രി യാത്രാ ദുരിതത്തിന് പരിഹാരം കാണാൻ കഴിയുന്ന തരത്തിലുള്ള പുതിയ സർവീസുകളുമായി കുതിച്ചു പായാൻ കെഎസ്ആർടിസിക്ക് സാധിക്കുമോ?