Premium

ആ നോട്ടിഫിക്കേഷന് പോകുന്നത് 20 മിനിറ്റ്, അത്ര ‘സ്മാർട്ട്’ വേണ്ടെന്ന് യുനെസ്കോ; ‘കേരളം കൊള്ളാം’

HIGHLIGHTS
  • യുനെസ്കോയുടെ 2023ലെ ആഗോള വിദ്യാഭ്യാസ അവലോകന റിപ്പോർട്ട് ലോകത്തെ വിദ്യാഭ്യാസ മേഖലയിലേക്ക് വെളിച്ചം വീശുന്നതാണ്. പ്രത്യേകിച്ച് കോവിഡ്‌കാലത്തിനു ശേഷമുള്ള സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലേക്ക്. റിപ്പോർട്ടിൽ ഇന്ത്യയും കേരളവും ഉൾപ്പെടെ കടന്നുവരുന്നുണ്ട്. വിശദമായി വായിക്കാം...
summer-vacation-cut-down-to-ensure-210-working-days-in-kerala-schools
Representative Image. Photo Credit : HRAUN/iStock
SHARE

മൊബൈൽ ഫോണുകളുടെ അതിപ്രസരം വിദ്യാർഥികളെ ബാധിക്കുന്നുവെന്ന് യുനെസ്കോ (The United Nations Educational, Scientific and Cultural Organization). വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്ന സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മിക്കവയും സ്വകാര്യവിവരങ്ങളടക്കം ചോർത്തിയിട്ടുണ്ടെന്നും ഇവ ദുരുപയോഗം ചെയ്യുന്നുവെന്നും ഐക്യരാഷ്ട്രസംഘടനയുടെ ഈ ഏജൻസി വെളിപ്പെടുത്തുന്നു. ലോകത്തെ നാലിലൊന്ന് രാജ്യങ്ങളിലെ സ്കൂളുകളിൽ സ്മാർട്ട് ഫോണുകൾ നിരോധിച്ചിരിക്കുകയാണെന്ന് നാനൂറിലേറെ പേജുള്ള 2023ലെ ആഗോള വിദ്യാഭ്യാസ അവലോകന റിപ്പോർട്ടിൽ യുനെസ്കോ പറയുന്നു. അതേസമയം റിപ്പോർട്ടിൽ കേരളത്തിന്റെ നേട്ടങ്ങളെ പ്രകീർത്തിക്കുന്നുണ്ട്. സാങ്കേതികവിദ്യയുടെ ലഭ്യതയിലുള്ള അന്തരം ചൂണ്ടിക്കാണിക്കുന്നിടത്താണ് കേരളത്തിന്റെ നേട്ടം എടുത്തുപറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS