ആർക്കും ഒരു നിശ്ചയവുമില്ല, ഒന്നിനും എന്ന ചൊല്ല് ഏറ്റവും അന്വർഥമാകുന്ന സ്ഥിതി – തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ രാജസ്ഥാന്റെ രാഷ്ട്രീയഭൂപടം ഇങ്ങനെ വായിക്കാം. തിരഞ്ഞെടുപ്പു സാധ്യതകൾ വിലയിരുത്താൻ പ്രധാന പാർട്ടികളായ ബിജെപിയും കോൺഗ്രസും പ്രത്യേക സർവേകൾ നടത്തിയെങ്കിലും തങ്ങളുടെ പാർട്ടി ജയിച്ച് അധികാരത്തിലെത്തുമെന്ന ഉറപ്പൊന്നും ഒരു സർവേക്കാരും ഇരു പാർട്ടികൾക്കും നൽകിയിട്ടില്ല. വാതുവയ്പിന്റെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന രാജസ്ഥാനിലെ ഫലോദിയിലെ പന്തയക്കാർ പോലും ഇതുവരെ രാജസ്ഥാനിൽ കാറ്റ് ആർക്ക് അനുകൂലമെന്നു പുറത്തു പറയാൻ ധൈര്യം കാണിച്ചിട്ടില്ല.
HIGHLIGHTS
- വാതുവയ്പിന്റെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന രാജസ്ഥാനിലെ ഫലോദിയിലെ പന്തയക്കാർക്കു പോലും ഇക്കുറി രാജസ്ഥാനിൽ കാറ്റ് ആർക്ക് അനുകൂലമെന്നു പറയാൻ ധൈര്യമില്ല. 2023 ഒക്ടോബറിൽ തിരഞ്ഞെടുപ്പു വിജ്ഞാപനം വന്നേക്കുമെന്നു പ്രതീക്ഷിക്കുന്ന സംസ്ഥാനത്തെ, ഭരണകക്ഷിയായ കോൺഗ്രസിന്റെയും പ്രതിപക്ഷമായ ബിജെപിയുടെയും പ്രതീക്ഷകളും വെല്ലുവിളികളും എന്തെല്ലാമാണ്? ആർക്കായിരിക്കും ജയം?
- ഒരു മുഖ്യമന്ത്രിയും മുൻ മുഖ്യമന്ത്രിയും രാജസ്ഥാനിലെ ഏറ്റവും വലിയ രണ്ടു പാർട്ടികളുടെ തലപ്പത്തെ നേതാക്കന്മാർക്കു വീണ്ടും വീണ്ടും തലവേദന സൃഷ്ടിക്കുന്നത് എങ്ങനെയാണ്?