'പഞ്ചായത്ത്' എന്ന ഹിന്ദി കോമഡി-ആക്ഷേപഹാസ്യ സീരീസിൽ വളരെ സ്വാഭാവികമെന്നോണം ഉൾക്കൊള്ളിച്ചിരിക്കുന്ന ഒരു കഥാപാത്രമുണ്ട്. നീന ഗുപ്ത അവതരിപ്പിക്കുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ(പ്രധാൻ) ഭർത്താവായ രഘുബീർ യാദവിന്റെ കഥാപാത്രം- 'പ്രധാൻ-പതി' അഥവാ പ്രസിഡന്റിന്റെ ഭർത്താവ്. പ്രസിഡന്റ് പഞ്ചായത്ത് ഓഫിസിലേക്ക് വരികയോ കാര്യങ്ങളിൽ ഇടപെടുകയോ ചെയ്യാറില്ല. പക്ഷേ സ്വാഭാവികമെന്നോണം അത് ചെയ്യുന്നത് പ്രസിഡന്റിന്റെ ഭർത്താവാണ്. ഗ്രാമവാസികൾക്കാകട്ടെ അതൊരു സ്വാഭാവികമായ കാര്യവുമാണ്. സ്ത്രീകൾ വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നാൽ മതി ഭരിക്കാൻ ഇവിടെ ആണുങ്ങളുണ്ട് എന്ന 'നാട്ടുനടപ്പ്'. എന്നാൽ ഒരു ഘട്ടത്തിൽ ഇതിന് മാറ്റം വരുന്നതാണ് സീരീസിൽ പറയുന്ന പ്രധാന കാര്യങ്ങളിലൊന്ന്. 'ജോമോന്റെ സുവിശേഷങ്ങൾ' എന്ന മലയാള സിനിമയിൽ ഇന്നസെന്റ് അവതരിപ്പിക്കുന്ന കഥാപാത്രവും ഇങ്ങനെത്തന്നെ. ഇത് ഏറെക്കുറെ ഇന്നും ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്. ഏറിയും കുറഞ്ഞും ഒരു ഇന്ത്യൻ യാഥാർഥ്യവുമാണ്. എന്നാൽ അതിനെയൊക്കെ അപ്രസക്തമാക്കുന്ന രീതിയിൽ ഇന്ത്യയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിച്ചിട്ടുണ്ട്. ഗുണപരമായ മാറ്റങ്ങൾ സംഭവിച്ചിട്ടുമുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ മൂന്നിലൊന്ന് സംവരണം ഏർപ്പെടുത്തിയതോടെയാണിത്.
HIGHLIGHTS
- വനിതാ സംവരണ ബില്ലിന്റെ പേരിൽ ഒരു ഘട്ടത്തിൽ രാജ്യസഭയിൽനിന്ന് എംപിമാരെ മാർഷലുകളെ ഉപയോഗിച്ച് പുറത്താക്കേണ്ടി വരെ വന്നിട്ടുണ്ട്. എന്നാൽ ഇനി ആർക്കും തടയാനാകില്ല വനിതാ സംവരണ ബിൽ. പുതിയ പാർലമെന്റിൽ ഏറ്റവും ആദ്യം അവതരിപ്പിക്കപ്പെടുന്നത് വനിതാസംവരണ ബിൽ ആകുന്നതോടെ കുറിക്കപ്പെടുന്നത് പുതുചരിത്രം കൂടിയാണ്. അതിലേക്ക് ഇന്ത്യൻ രാഷ്ട്രീയം ഓടിയെത്തിയത് ഒട്ടേറെ കടമ്പകൾ മറികടന്നാണ്. സംഭവബഹുലമായ ആ നാളുകളിലൂടെ...