രണ്ടു പറയാൻ പോയി ഇന്ത്യയിൽനിന്ന് കണക്കിനു കിട്ടി, ഒറ്റപ്പെട്ട് കാനഡ: ആരെയാണ് ട്രൂഡോ ഭയക്കുന്നത്?
Mail This Article
ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് തലവൻ ഹർദീപ് സിങ് നിജ്ജാർ 2023 ജൂൺ 18 ന് കാനഡയിൽ കൊല്ലപ്പെട്ടു. നിജ്ജാറിന്റെ മരണത്തിനു പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിക്കു പങ്കുണ്ടെന്ന ‘വിശ്വസനീയമായ ആരോപണം’ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അവിടുത്തെ പാർലമെന്റിൽ പ്രഖ്യാപിച്ചത് സെപ്റ്റംബറിൽ. ഇന്ത്യയും കാനഡയും തമ്മിൽ നയതന്ത്ര ഭൂകമ്പം സൃഷ്ടിച്ച ആ പ്രഖ്യാപനത്തിന്റെ അലകൾ ഒഴിയുന്നതിന് മുൻപ് ഖലിസ്ഥാൻ വാദി നേതാവും ദേവിന്ദർ ബാംബിഹ വിഭാഗത്തിൽ ഉൾപ്പെടുന്നയാളുമായ സുഖ് ദൂൽ സിങ് എന്ന സുഖ ദുൻകെ സെപ്റ്റംബർ 20ന് കൊല്ലപ്പെട്ടു. ഇരു കൊലപാതകങ്ങളും തമ്മിൽ സാമ്യമുണ്ടെന്നും ആരോപണമുയർന്നു കഴിഞ്ഞു. ഇന്ത്യയുടെ ചാര സംഘടനയായ റിസർച് ആൻഡ് അനാലിസിസ് വിങ്ങിന് (റോ) ഇതു പുതിയ ഒരു അധ്യായമാണ്. റോ ഏജന്റുമാർ ഒരു കൊലപാതകം നടപ്പാക്കിയതായി പശ്ചാത്യ ലോകത്തെ ആദ്യ ആരോപണമാണ് കാനഡയിൽനിന്നുണ്ടായത്. ന്യൂയോർക്ക് ആസ്ഥാനമായുള്ള കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിന്റെ വിലയിരുത്തൽ പ്രകാരം,