സം‘വരണം’ വനിതകളേ...

Mail This Article
×
വനിതാസംവരണം പ്രായോഗികമായി നടപ്പാക്കാൻ കടമ്പകൾ ഇനിയുമുണ്ട് എന്നതു വസ്തുത. യഥാർഥത്തിൽ അത് ഉടനെങ്ങും നടപ്പാക്കില്ലെന്നും ബിജെപിയുടെ തിരഞ്ഞെടുപ്പു സ്റ്റണ്ട് മാത്രമാണെന്നുമുള്ള അടക്കംപറച്ചിലാണ് കേരളത്തിലെ രാഷ്ട്രീയ പുരുഷകേസരികളിൽ പലരും നടത്തുന്നത്. അതിൽ എൽഡിഎഫ് എന്നോ യുഡിഎഫ് എന്നോ വ്യത്യാസമില്ല. അതേസമയം, എല്ലാ പാർട്ടികളിലെയും സ്ത്രീകൾ വലിയ ഉത്സാഹത്തിലുമാണ്. കാത്തിരുന്ന വലിയമാറ്റം വരാൻ പോകുന്നു എന്ന ആവേശമാണ് അവരെ പൊതിയുന്നത്. സീറ്റുകൾക്കുവേണ്ടി പുരുഷനേതൃത്വത്തിന്റെ ഔദാര്യം ഇനി അവർക്ക് ആവശ്യമില്ല. മികച്ച വനിതാ പ്രവർത്തകരെ കണ്ടെത്താനും അവർക്കു കൂടുതൽ അവസരങ്ങൾ നൽകാനും കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഇനി മുന്നിട്ടിറങ്ങേണ്ടി വരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.