40 വർഷം മുൻപേ കവിയെഴുതി, ഇനിയും മരിക്കാത്ത വരികൾ; ഭൂമിയിൽ നാം തീർത്ത നരകത്തിന് മുന്നറിയിപ്പാണാ ചരമഗീതം!

Mail This Article
‘നരകത്തിലേക്കുള്ള പാതകളെല്ലാം മനോഹര പുഷ്പങ്ങളാൽ അലംകൃതമായിരിക്കും’ – കൂസലില്ലാതെ, പട്ടാളക്കോടതിയോടു വിളിച്ചുപറഞ്ഞ് തൂക്കുമരത്തിലേക്കു നടന്നടുക്കുകയായിരുന്നു കെൻ സരോ വിവ എന്ന ‘പരിസ്ഥിതി രക്തസാക്ഷി’. നൈജീരിയൻ എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായിരുന്നു കെൻ. ഒഗോണി വംശത്തിൽപെട്ടയാൾ. ഫലപ്രദമായ മലിനീകരണ നിയന്ത്രണമാർഗങ്ങൾ സ്വീകരിക്കാതെ എണ്ണഖനനം നടത്തി ഒഗോണിലാൻഡിനെ താറുമാറാക്കിയ കമ്പനികൾക്കും അവർക്കു കുടപിടിച്ച നൈജീരിയൻ പട്ടാളഭരണകൂടത്തിനുമെതിരെ സമരം നയിച്ചവൻ. പരിസ്ഥിതിക്കു സംഭവിക്കാനിരിക്കുന്ന ദുരന്തത്തെക്കുറിച്ച് പ്രവാചകശബ്ദത്തോടെ പ്രതികരിച്ചവൻ. 1995 ൽ കെന്നിനെയും 8 സഹപ്രവർത്തകരെയും തൂക്കിലേറ്റി. പരിസ്ഥിതിനശീകരണത്തിനെതിരെയും ഭാവിയെ മറന്നുള്ള വികസനസങ്കൽപങ്ങൾക്കെതിരെയും ശബ്ദമുയർത്തുന്നവരെയൊക്കെ ‘മരക്കവി’കളും വികസനവിരോധികളുമാക്കുന്ന ശീലം ലോകമെമ്പാടുമുള്ള ഭരണകൂടങ്ങൾക്കുണ്ട്. പക്ഷേ, പേടികൂടാതെ അവർ പറഞ്ഞുകൊണ്ടേയിരിക്കുന്നു, പാടിക്കൊണ്ടേയിരിക്കുന്നു...