പല സാമൂഹിക സങ്കൽപങ്ങളിലും വേട്ടക്കാർ പുരുഷന്മാരും വീട്ടുജോലിക്കാർ സ്ത്രീകളുമാണ്. ശാസ്ത്രവും സാങ്കേതികവിദ്യയുമാണ് എല്ലാ മേഖലകളിലും സ്ത്രീസമത്വം ഉറപ്പാക്കിയതെന്ന വാദവുമുണ്ട്. എന്നാൽ, നരവംശശാസ്ത്ര, പുരാവസ്തു തെളിവുകളുടെ അടിസ്ഥാനത്തിൽ ഈയിടെ നടന്ന പഠനത്തിൽ, ലോകത്തെമ്പാടുമുള്ള വിവിധ സംസ്കാരങ്ങളിലെ സ്ത്രീകൾ ഭക്ഷണത്തിനായി മൃഗങ്ങളെ വേട്ടയാടിയിരുന്നെന്നു കണ്ടെത്തി. കഴിഞ്ഞ ജൂണിൽ യുഎസിലെ സിയാറ്റിൽ പസിഫിക് സർവകലാശാലയിലെ അബിഗെയ്ൽ ആൻഡേഴ്‌സണും പ്രഫ. കാര വാൾ-ഷെഫ്‌ലറും സഹപ്രവർത്തകരും നടത്തിയ പഠനത്തിലാണ് വിവിധ സമൂഹങ്ങളിൽ സ്ത്രീവേട്ടക്കാർ ഉൾപ്പെട്ടിരുന്നെന്നു കണ്ടെത്തിയത്. ഗർഭിണികൾപോലും അക്കൂട്ടത്തിലുണ്ടായിരുന്നത്രേ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com