മമതയും കേജ്രിവാളും നേരത്തേ കണ്ടു, പിന്നാലെ ആ നീക്കം; ‘ഇന്ത്യ’ എങ്ങനെ പരിഹരിക്കും ഈ പ്രശ്നം? വരുമോ കോൺഗ്രസ്– സിപിഎം സഖ്യവും?
Mail This Article
മൂന്നര മാസം രാഷ്ട്രീയത്തിൽ വലിയ സമയമാണ്, പ്രത്യേകിച്ച് ഇന്ത്യൻ രാഷ്ട്രീയം പോലെ സദാ കലങ്ങിമറിഞ്ഞുകൊണ്ടിരിക്കുന്ന ഒരിടത്ത്. പ്രതിപക്ഷ ‘ഇന്ത്യ’ (ഇന്ത്യൻ നാഷണൽ ഡവലപ്മെന്റൽ ഇൻക്ലൂസfവ് അലയൻസ് (ഇന്ത്യ) സഖ്യത്തിന്റെ മൂന്നും നാലും യോഗങ്ങൾ തമ്മിലുള്ള കാലയളവും മൂന്നര മാസമാണ്. ഈ രണ്ടു യോഗങ്ങള്‍ക്കിടയിൽ അഞ്ചു സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പു നടന്നു. കോൺഗ്രസിന് കൈയിലിരുന്ന രാജസ്ഥാനും ഛത്തീസ്ഗഡും നഷ്ടപ്പെട്ടു. ഭരണം പ്രതീക്ഷിച്ച മധ്യപ്രദേശിൽ കനത്ത പരാജയവും അതേ സമയം തെലങ്കാനയിൽ അട്ടിമറി വിജയവും നേടി. പാർലമെന്റിൽ പുകക്കുറ്റികളുമായി രണ്ടു യുവാക്കൾ അതിക്രമം നടത്തുന്നതിനും പ്രതിപക്ഷത്തെ 143 എംപിമാരെ സസ്പെൻഡ് ചെയ്യുന്നതിനും ഈ മൂന്നര മാസം സാക്ഷ്യം വഹിച്ചു. അയോധ്യയിൽ രാമക്ഷേത്രം ജനുവരി 22ന് തുറക്കാനുള്ള തീരുമാനം വന്നതും 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള ബിജെപിയുടെ തയാറെടുപ്പുകൾ ശക്തിയാർജിച്ചതും ഈ സമയത്തിനുള്ളിൽ തന്നെ. ഒരുമിച്ചു നിൽക്കാതെ നരേന്ദ്ര മോദി–അമിത് ഷാ നേതൃത്വത്തിലുള്ള ബിജെപിയെ നേരിടാൻ കഴിയില്ലെന്ന പ്രഖ്യാപനത്തോടെ ഡിസംബർ 19നു നടന്ന ‘ഇന്ത്യ’ കക്ഷികളുടെ ഭാവി എന്താവും? പല വിഷയങ്ങളിലും വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന മുന്നണിയിലെ 28 പാർട്ടികൾക്ക് യോജിപ്പിന്റെ മേഖലകൾ കണ്ടെത്താൻ കഴിയുമോ? ബിജെപിയുടെ സംഘടിതശക്തിയെ നേരിടാൻ ഇന്ത്യ മുന്നണിക്ക് സാധിക്കുമോ? വിശദമായി പരിശോധിക്കാം.