സർക്കാർ സദാചാരം

Mail This Article
×
മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ വാക്കുകളിൽ, ‘ഏകവ്യക്തി നിയമം (യുസിസി) പാസാക്കുന്ന ആദ്യ നിയമസഭയാകുകവഴി ഉത്തരാഖണ്ഡ് ചരിത്രം സൃഷ്ടിച്ചു. ഗംഗയുടെ നാടായ ഉത്തരാഖണ്ഡിൽനിന്ന് ഒഴുകുന്ന യുസിസി രാജ്യത്തെയാകെ അനുഗ്രഹിക്കും.’ അനുഗ്രഹത്തിന്റെ അടുത്ത ഗഡു വരിക ഗുജറാത്ത്, അസം നിയമസഭകളിൽനിന്നാണ്. ബിജെപിയുടെ േദശീയ പ്രകടനപത്രികയിലെ പതിവുവിഷയങ്ങളിലൊന്നാണ് യുസിസി. മറ്റു വിവാദവാഗ്ദാനങ്ങളൊക്കെയും നടപ്പാക്കിയിട്ടും യുസിസിയുടെ കാര്യത്തിൽ മോദി സർക്കാർ ഉത്സാഹം കാട്ടാതിരുന്നത് എന്തുകൊണ്ടെന്നു വ്യക്തമല്ല. വിഷയം നേരത്തേ പരിശോധിച്ച് നിലപാടു പറഞ്ഞ ലോ കമ്മിഷനോടു വീണ്ടും പഠിക്കാൻ കേന്ദ്രം പറഞ്ഞു; പഠനം തുടരുകയാണ്. പൊതുതിരഞ്ഞെടുപ്പിനു മുൻപ് ഇനി പാർലമെന്റ് കൂടില്ല. അപ്പോൾ ഇത്തവണയും ദേശീയമായി യുസിസിയില്ല.
English Summary: