അടുത്തുവരുന്ന തിരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിപ്രധാന സംഭവവികാസമാണ്. സ്വതന്ത്രഇന്ത്യ അതിന്റെ ചരിത്രത്തിൽ ഇത്രമാത്രം ജീവന്മരണ പ്രാധാന്യമുള്ള ഒരു തിരഞ്ഞെടുപ്പു നേരിട്ടിട്ടില്ല. പാർട്ടികൾ വഴിയാണ് നാം വോട്ടു രേഖപ്പെടുത്തുന്നതെങ്കിലും ഈ തിരഞ്ഞെടുപ്പിൽ അവയുടെ ഊതിവീർപ്പിച്ച സ്വരൂപങ്ങൾ അപ്രസക്തമാകുകയാണ്. നമ്മുടെ വോട്ട് പാർ‍ട്ടികൾക്കു വേണ്ടിയല്ല, അവയുടെ പാഴ്‌വാക്കുകൾ നിറഞ്ഞ പ്രത്യയശാസ്ത്രങ്ങൾക്കു വേണ്ടിയുമല്ല, ഇന്ത്യയ്ക്കു വേണ്ടിയാണ്. നാം സ്നേഹിക്കുകയും ജാതിമതഭാഷാഭേദമെന്യേ നമ്മുടേതെന്ന് അഭിമാനിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ നിലനിൽപിനുവേണ്ടി. ഈ തിരഞ്ഞെടുപ്പിൽ ഇന്ത്യ തേടുന്നത് തുടർച്ച മാത്രമാണ്: ജനാധിപത്യ ഇന്ത്യയുടെ തുടർച്ച; ബഹുസ്വര ഇന്ത്യയുടെ തുടർച്ച; മതനിരപേക്ഷ ഇന്ത്യയുടെ തുടർച്ച.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com