ഇന്ത്യയിലെ ഗാർഹിക കടം കുത്തനെ കൂടി, വ്യക്തികളുടെ നിക്ഷേപം കുറഞ്ഞു, വിവിധ പണമിടപാടുകാരുടെ ക്രെഡിറ്റ് കാർഡ് ഉപയോഗം വർധിച്ചു, ചില ബാങ്കുകൾക്ക് ആർബിഐ നിയന്ത്രണവും ഏർപ്പെടുത്തി... ഇതായിരുന്നു പോയവാരങ്ങളിലെ പ്രധാന സാമ്പത്തിക ചർച്ചാ വിഷയങ്ങൾ. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തുതന്നെ ചർച്ച ചെയ്യുന്ന ഈ വിഷയങ്ങളെല്ലാം രാഷ്ട്രീയമായും സാമ്പത്തികപരമായും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതുമാണ്. ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയേക്കാവുന്ന ചില വെല്ലുവിളികളും ഇതിലുണ്ട്. ചെലവ് കുറച്ച് നിക്ഷേപത്തിൽ കൂടുതൽ ശ്രദ്ധിക്കുന്ന ഇന്ത്യയിലെ ജനങ്ങൾക്ക് എന്തോ ചില വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തത്. വരുമാനത്തിന്റെ ഒരു ഭാഗം കൃത്യമായി ഭാവി ലക്ഷ്യമിട്ട് നിക്ഷേപിച്ചിരുന്ന ജനം ഇപ്പോൾ കടം വാങ്ങി, വേണ്ടതും വേണ്ടാത്തതും വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. അതേസമയം, വികസിത രാജ്യമാകാൻ പോകുന്ന ഇന്ത്യയ്ക്ക് ഇപ്പോഴത്തെ സ്ഥിതിഗതികൾ ശുഭസൂചനകളാണെന്ന് വാദിക്കുന്നവരും ഉണ്ട്. കൂടുതൽ ക്രയവിക്രയങ്ങൾ നടക്കുന്നത് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് നേട്ടമാണ്. പണമിടപാട് കൂടുമ്പോഴാണ് രാജ്യത്തെ വിപണിയും സജീവമാകുന്നത്. ഇതോടൊപ്പംതന്നെ രാജ്യത്ത് ഏതെങ്കിലും തരത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടാൽ അതെല്ലാം കൃത്യസമയത്ത് ഇടപ്പെട്ട് നിയന്ത്രിക്കാനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സാധിക്കും.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com