പട്നായിക്കിന്റെ ‘പിൻഗാമി’; സ്ഥാനാർഥികൾ പോലും പിൻനിരയിൽ; ബിജെഡിയുടെ ശംഖനാദമായി ‘ഒഡിഷയുടെ മരുമകൻ’

Mail This Article
ഒഡീഷയിലെ ഭുവനേശ്വറിൽ ബിജു പട്നായിക് വിമാനത്താവളത്തിന്റെ ചുറ്റുമതിലിനോട് ചേർന്നാണ് മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ വീട്. അവിടെ നിന്ന് അര കിലോമീറ്റർ മാത്രം അകലെയാണ് അദ്ദേഹത്തിന്റെ വലംകൈയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ വി.കെ.പാണ്ഡ്യന്റെ ക്വാർട്ടേഴ്സ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ നവീൻ നിവാസിലേക്ക് കൈചൂണ്ടി ടാക്സി ഡ്രൈവർ രഞ്ജൻ ദാസ് പറഞ്ഞു; എന്നും രാവിലെ ഏഴിന് പാണ്ഡ്യൻ ഇവിടെവന്ന് മുഖ്യമന്ത്രിയെ മുഖം കാണിക്കും. അതിനുശേഷം പട്നായിക് ആരെ കാണണമെന്ന് പാണ്ഡ്യൻ തീരുമാനിക്കും. ബിജു ജനതാദൾ പാർട്ടിയുടെ അനുഭാവിയായ രഞ്ജൻ നാളിതുവരെയുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെഡിയുടെ ശംഖിനു നേർക്കു മാത്രമാണ് വോട്ട് പതിപ്പിച്ചത്. എന്നാൽ ഇത്തവണത്തെ വോട്ട് ആർക്കു വേണമെന്ന് തീരുമാനിച്ചിട്ടില്ല. കാരണം ഒന്നേയുള്ളൂ, നവീൻ പട്നായിക്കിനെ മുന്നിൽനിർത്തി, വളയം പിടിക്കുന്ന ഒഡീഷയിലെ പാണ്ഡ്യൻ ഭരണത്തോടുള്ള എതിർപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെഡിയുടെ താര പ്രചാരകനാണ് തമിഴ്നാട് സേലം സ്വദേശിയായ വി.കാർത്തികേയ പാണ്ഡ്യൻ.