സൈബറിടത്തിലെ ചില മലയാളി പുരുഷൻമാർക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഹിംസയുടെയും ലൈംഗിക അതിക്രമങ്ങളുടെയും മാത്രം ഭാഷയിൽ അവർ സ്ത്രീ പ്രൊഫൈലുകളിൽ പ്രതികരിക്കുന്നത് എന്തുകൊണ്ടാണ്? പഴയ മൂത്രപ്പുര സാഹിത്യത്തിന് അതെഴുതിയിടുന്ന നാലു ചുവരുകളുടെ മറവിയെങ്കിലുമുണ്ടായിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിലെ വിശാലലോകത്താകട്ടെ യാതൊരു ഒളിവും മറവുമില്ലാതെയാണല്ലോ അസഭ്യ വർത്തമാനങ്ങളും വ്യക്തി അധിക്ഷേപങ്ങളും ബലാൽസംഗ ഭീഷണികളുമെല്ലാം പ്രദർശിപ്പിക്കുന്നത്. കുട്ടികളും കൗമാരക്കാരുമുൾപ്പെടെയുള്ള വലിയൊരു സമൂഹം നിയന്ത്രണങ്ങളൊന്നുമില്ലാതെ സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന ഇന്നത്തെ കാലത്ത് ഇത്തരം അപരിഷ്കൃത മനസ്സുകൾ സമൂഹശരീരത്തിനു മേൽ സൃഷ്ടിക്കുന്ന പരുക്കുകൾ വെളിച്ചത്തു വരിക ഒരുപക്ഷേ നാളുകൾക്കു ശേഷമാകാം. നിർമിത ബുദ്ധി (എഐ) ഉപയോഗിച്ചുണ്ടാക്കുന്ന ഡീപ് ഫേക്ക് വിഡിയോകൾ വ്യക്തികളുടെ, പ്രത്യേകിച്ചു സ്ത്രീകളുടെ സ്വകാര്യയ്ക്കുമേൽ നടത്തുന്ന കടന്നുകയറ്റങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത സ്ഥിതിയാണിപ്പോൾ. അഭിനേതാക്കളും പ്രശസ്തരായ വ്യക്തികളും മാത്രമല്ല, സാധാരണ സ്ത്രീകൾ വരെ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇത്തരം വിർച്വൽ ബലാൽസംഗങ്ങൾക്ക് ഇരകളായിക്കൊണ്ടിരിക്കുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com