എൻജിനീയറിങ് ബിരുദധാരികൾ വരെ ‘തൊഴിലാളിച്ചന്ത’യിൽ; ജോലി കിട്ടാനില്ലേ ഇന്ത്യയിൽ!

Mail This Article
ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ബസ് സ്റ്റാൻഡിനു സമീപവും നഗരചത്വരങ്ങളിലും അതിരാവിലെ കാണാവുന്ന കാഴ്ചയാണ് ‘തൊഴിലാളിച്ചന്ത’. ദേശത്തിന്റെ പല ഭാഗത്തുനിന്നുള്ള തൊഴിലാളികൾ സ്വയം ‘വിൽപനസന്നദ്ധരായി’ എത്തുന്ന ഇടം. അവരിൽ കെട്ടിടനിർമാണത്തൊഴിലാളികളും ഇഷ്ടികത്തൊഴിലാളികളും മരപ്പണിക്കാരും പ്ലമറും ഇലക്ട്രിഷ്യനും വെൽഡറുമെല്ലാം ഉണ്ടാകും. ആവശ്യക്കാർക്ക് നേരിട്ടും ഇടനിലക്കാർ വഴിയും തൊഴിലാളികളെ കരാറാക്കാം. ഒരേസമയം ഒട്ടേറെ തൊഴിലാളികളെ ഒറ്റയിടത്തു ലഭ്യമാകുന്നതുകൊണ്ട് ‘ദിവസച്ചന്ത’കളിലൂടെ കിട്ടുന്ന ജോലിക്ക് വേതനം പൊതുവേ കുറവായിരിക്കും. മറ്റു തൊഴിൽ കിട്ടാത്തവരാണ് പലപ്പോഴും ഈ വിപണിയെ ആശ്രയിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി ഉത്തരേന്ത്യയിലെ പല നഗരങ്ങളിലും തൊഴിലാളിച്ചന്തകളുടെ വലുപ്പം വർധിക്കുകയാണ്. ഒട്ടേറെ തൊഴിലാളികൾ ആവശ്യക്കാരെ കണ്ടെത്താതെ നിരാശരായി തിരിച്ചുപോകുന്നു. പലരും വളരെ കുറഞ്ഞ കൂലിയിൽ തൊഴിൽ ചെയ്യാൻ നിർബന്ധിതരാകുന്നു. അഭ്യസ്തവിദ്യരും ബിരുദധാരികളും പ്രവൃത്തിപരിചയമുള്ളവരും പോലും മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി വരുമാനത്തിനായി ദിവസച്ചന്തകളെ ആശ്രയിക്കുന്നുണ്ട്. കുറച്ചു ദിവസം മുൻപ് നേരിൽക്കണ്ട തൊഴിലാളികളിൽ പലരും