ഏതു ഘട്ടത്തിലാണ് മോദിക്ക് കാലിടറിയത്? രാഹുലും ‘ഇന്ത്യ’യും കുതിച്ചതെപ്പോൾ? ഏഴു ഘട്ടവും ഗ്രാഫിക്സിൽ

Mail This Article
ചിതറിക്കിടന്ന പാർട്ടികളെയെല്ലാം ചേർത്ത് ‘ഇന്ത്യ’ എന്നൊരു സഖ്യത്തെ കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപീകരിച്ചപ്പോൾ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം വരവിനോ എൻഡിഎയുടെ തുടർച്ചയ്ക്കോ വലിയ വെല്ലുവിളിയാകുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. മോദി പ്രഭാവം രാജ്യത്താകമാനം അത്രകണ്ട് പടർന്നു പന്തലിച്ചിരുന്ന സമയത്തായിരുന്നു ‘ഇന്ത്യ’യുടെ വരവ്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പു പൂർത്തിയായതിനു പിന്നാലെ, അതുവരെ പറഞ്ഞുകൊണ്ടിരുന്ന വികസന മന്ത്രം മാറ്റി വർഗീയ–വിദ്വേഷ പ്രസംഗങ്ങളുമായി പ്രധാനമന്ത്രിതന്നെ രംഗത്തെത്തിയതോടെ ബിജെപി ക്യാംപ് പോലും അപകടം മണത്തു. തുടർന്നുള്ള ഒരോ ഘട്ടങ്ങളിലും പ്രചാരണവിഷയങ്ങളും ആരോപണങ്ങളും മാറിമാറി വന്നു. എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നപ്പോഴാകട്ടെ എല്ലാം എൻഡിഎയ്ക്ക് അനുകൂലം. ഇന്ത്യയ്ക്ക് 100 സീറ്റ് കഷ്ടി കിട്ടിയാലെന്നായിരുന്നു പ്രവചനങ്ങളിലേറെയും. എന്നാൽ വോട്ടെണ്ണൽ ദിനം സാക്ഷിയായത് അപ്രതീക്ഷിത സംഭവങ്ങൾക്ക്. എൻഡിഎയ്ക്ക് ‘ഈസി വാക്കോവർ’ പ്രവചിച്ച എക്സിറ്റ് പോളുകളെയെല്ലാം നിഷ്പ്രഭമാക്കി, വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ ‘എൻഡിഎയോ ഇന്ത്യയോ’ എന്ന ചോദ്യം വരെ ടിവി ചാനലുകളുടെ ബ്രേക്കിങ് ടിക്കറുകളിൽ ഇടംനേടി. അവസാനവിജയം എൻഡിഎയ്ക്കൊപ്പം നിന്നെങ്കിലും ആ ജയം തികച്ചും നിറംമങ്ങിയ ഒന്നായി മാറുകയായിരുന്നു. എൻഡിഎയുടെ വിജയത്തോടൊപ്പം ഇന്ത്യാ മുന്നണിയുടെ മുന്നേറ്റവും രാജ്യം ആഘോഷിച്ചു. ഇത്തരത്തിൽ വികസനം മുതൽ വിദ്വേഷം വരെ വിളമ്പിയ തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും എങ്ങനെയൊക്കെയാണ് വോട്ടർമാരെ സ്വാധീനിച്ചത്? വിവിധ ഘട്ടങ്ങളിൽ ഉയർന്നു വന്ന പ്രചാരണവിഷയങ്ങൾ മുന്നണികളുടെ ജയപരാജയങ്ങളെ സ്വാധീനിച്ചിട്ടുണ്ടോ? ഏതെല്ലാം ഘട്ടങ്ങളാണ് എൻഡിഎയെ പിന്തുണച്ചത്? ഇന്ത്യാസഖ്യം നേട്ടമുണ്ടാക്കിയത് എവിടെയൊക്കെ? തിരഞ്ഞെടുപ്പിന്റെ ഒരോ ഘട്ടങ്ങളിലെയും മുന്നണികളുടെ പ്രകടനം എങ്ങനെയായിരുന്നു? വിശദമായറിയാം ഗ്രാഫിക്സ് പിന്തുണയോടെ.